
ഹൈദരാബാദ്: വരാനിരിക്കുന്ന ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ആന്ധ്രപ്രദേശില്‍ ടി.ഡി.പി-ബി.ജെ.പി. സഖ്യത്തിന് സാധ്യത. ടി.ഡി.പി. അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി. മാസങ്ങള്‍ക്കിടെയിലെ രണ്ടാമത്തെ ഷാ-നായിഡു കൂടിക്കാഴ്ചയാണ് ഇത്. ഇന്ന് (വെള്ളിയാഴ്ച) വീണ്ടും ചര്‍ച്ച നടക്കും.
എന്‍.ഡി.എ. സഖ്യത്തിലായിരുന്ന ടി.ഡി.പി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി 2018-ലാണ് മുന്നണി വിടുന്നത്. അന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്നു നായിഡു. സംസ്ഥാനത്തിന് ലഭിക്കുന്ന സാമ്പത്തികസഹായത്തെച്ചൊല്ലിയുള്ള തര്‍ക്കമായിരുന്നു സഖ്യംപിരിയുന്നതിലേക്ക് നയിച്ചത്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
25 ലോക്സഭ സീറ്റും 175 നിയമസഭാ സീറ്റുകളുമാണ് ആന്ധ്രയിലുള്ളത്. 8-10 പാര്‍ലമെന്റ് സീറ്റില്‍ മത്സരിക്കാനാണ് ബി.ജെ.പി. താല്പര്യപ്പെടുന്നത്. എന്നാല്‍ സഖ്യം സാധ്യമാകുന്ന പക്ഷം 5-6 സീറ്റുകളില്‍ മത്സരിക്കാന്‍ ബി.ജെ.പി. തയ്യാറാകും. മൂന്ന് സീറ്റുകളില്‍ പവന് കല്യാണിന്റെ ജനസേന പാര്‍ട്ടിയാകും മത്സരിക്കുക. മിച്ചമുള്ള മുഴുവന്‍ പാര്‍ലമെന്റ് സീറ്റിലും ടി.ഡി.പി. മത്സരിക്കും. വിസാഗ്, വിജയവാഡ, അരകു, രാജംപേട്ട്, രാജമുന്ദ്രി, തിരുപ്പതി തുടങ്ങിയ ലോക്സഭാ മണ്ഡലങ്ങളിലാണ് ബി.ജെ.പി. കണ്ണുവെച്ചിരിക്കുന്നത്.
Content Highlights: tdp likely return to nda alliance
Published: 08 Mar 2024, 12:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented