
അമരാവതി: രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന് പ്രഖ്യാപിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. എക്‌സിലൂടെയാണ് ആര്‍.ജി.വി. രാഷ്ട്രീയപ്രവേശത്തെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശിലെ പിട്ടാപുരത്തുനിന്നും മത്സരിക്കുമെന്നാണ് അദ്ദേഹം എക്‌സില്‍ കുറിച്ചത്. സ്വതന്ത്രനായാണോ അതോ ഏതെങ്കിലും പാര്‍ട്ടിക്കൊപ്പം ചേരുന്നുണ്ടോ എന്നീ വിവരങ്ങളൊന്നും ആര്‍.ജി.വി. പുറത്തുവിട്ടിട്ടില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശിലെ പിട്ടാപുരം മണ്ഡലത്തില്‍നിന്ന് മത്സരിക്കുമെന്ന് ജനസേനാ പാര്‍ട്ടി (ജെ.എസ്.പി.) നേതാവും തെലുങ്ക് സിനിമാതാരവുമായ പവന്‍ കല്യാണ്‍ വ്യക്തമാക്കിയതിനു തൊട്ടുപിന്നാലെയാണ് രാം ഗോപാല്‍ വര്‍മയുടെ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനം. 'പെട്ടെന്നെടുത്ത തീരുമാനം' എന്നാണ് സ്ഥാനാര്‍ഥിത്വത്തെപ്പറ്റി ആര്‍.ജി.വി. എക്‌സില്‍ പറഞ്ഞിരിക്കുന്നത്.
ബി.ജെ.പിയും ചന്ദ്രബാബു നായ്ഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടിയുമായി (ടി.ഡി.പി.) നടന്നുവന്ന ലയനചര്‍ച്ചകള്‍ക്കൊടുവില്‍ വ്യാഴാഴ്ച വൈകിട്ടോടെയാണ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വിവരങ്ങള്‍ പവന്‍ കല്യാണ്‍ പുറത്തുവിട്ടത്. ആന്ധ്രാ രാഷ്ട്രീയം പ്രമേയമാക്കി കഴിഞ്ഞ വര്‍ഷം രാംഗോപാല്‍ വര്‍മ സംവിധാനം ചെയ്ത 'വ്യൂഹം' എന്ന സിനിമയുടെ പേരില്‍ വലിയ വിവാദങ്ങള്‍ ഉണ്ടായിരുന്നു. ആര്‍.ജി.വിയെ സംസ്ഥാനത്തുനിന്നും പുറത്താക്കണം എന്നടക്കമുള്ള ആവശ്യങ്ങളും അന്ന് ഉയര്‍ന്നിരുന്നു.
ആന്ധ്രാ മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളായിരുന്നു ചിത്രം പറഞ്ഞിരുന്നത്. സിനിമയ്‌ക്കെതിരെ ഹൈദരാബാദിലെ തന്റെ ഓഫീസിനുമുന്നില്‍ പ്രതിഷേധിച്ച ടിഡിപി മേധാവി എന്‍. ചന്ദ്രബാബു നായിഡു, ജെ.എസ്.പി. നേതാവും തെലുങ്ക് സിനിമാതാരവുമായ പവന്‍ കല്യാണ്‍ എന്നിവരെ രൂക്ഷമായ ഭാഷയിലാണ് അന്ന് രാം ഗോപാല്‍ വര്‍മ നേരിട്ടത്.
Content Highlights: ram gopal varma announces he is joining politics will be contesting from pithapuram
Published: 14 Mar 2024, 09:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented