ന്യൂഡല്‍ഹി: അമേഠിയിലും റായ്ബറേലിയിലും ഗാന്ധി കുടുംബാംഗങ്ങള്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം നീളും. രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ശനിയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിറ്റിയോഗം എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയെ ചുമതലപ്പെടുത്തി. ഇരുവരുടേയും സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് ഇനിയൊരു ചര്‍ച്ചയുണ്ടാവില്ലെന്ന് യോഗത്തില്‍ തീരുമാനമായി.
രാഹുലും പ്രിയങ്കയും അമേഠിയിലും റായ്ബറേലിയിലും മത്സരിക്കണമെന്ന് ഉത്തര്‍പ്രദേശില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ യോഗത്തില്‍ ആവശ്യമുന്നയിച്ചു. സംസ്ഥാനത്തിന്റെ ചുമതലയുള്ള അവിനാഷ് പാണ്ഡേയും നിയമസഭാകക്ഷിനേതാവ് ആരാധന മിശ്രയുമാണ് ആവശ്യമുന്നയിച്ചത്. തിരഞ്ഞെടുപ്പ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍ ഇവരുടെ ആവശ്യത്തെ പിന്തുണച്ചു. രാഹുലും പ്രിയങ്കയും മത്സരിക്കണമെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്തവികാരമുണ്ടെന്ന് നേതാക്കള്‍ നേതൃത്വത്തെ ധരിപ്പിച്ചു. ഇരുവരും മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചാല്‍ ഉടന്‍തന്നെ പ്രചാരണം തുടങ്ങാനുള്ള ഒരുക്കങ്ങള്‍ സംസ്ഥാന നേതൃത്വം നടത്തിക്കഴിഞ്ഞുവെന്ന് യോഗത്തെ അറിയിച്ചു.
ഖാര്‍ഗെ അധ്യക്ഷനായ യോഗത്തില്‍ സോണിയാഗാന്ധി, കെ.സി. വേണുഗോപാല്‍, മധുസൂദനന്‍ മിസ്ത്രി, സല്‍മാന്‍ ഖുര്‍ഷിദ്, ഉത്തം റെഡ്ഡി, കെ.ജെ. ജോര്‍ജ്, അമി യാജ്‌നിക് എന്നിവര്‍ പങ്കെടുത്തു. സമാജ്‌വാദി പാര്‍ട്ടിക്കൊപ്പം സഖ്യമായി മത്സരിക്കുന്ന ഉത്തര്‍പ്രദേശില്‍ അമേഠിയും റായ്ബറേലിയുമൊഴികെ മത്സരിക്കുന്ന 17 സീറ്റിലേക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അഞ്ചാംഘട്ടത്തില്‍ പോളിങ് നടക്കുന്ന അമേഠിയിലും റായ്ബറേലിയിലും മേയ് 20-നാണ് വോട്ടെടുപ്പ്. മേയ് മൂന്നാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി. അടുത്ത അഞ്ച് ദിവസത്തേക്ക് തയ്യറാക്കിയ ഷെഡ്യൂളില്‍ മേയ് ഒന്നിന് രാഹുല്‍ഗാന്ധിക്ക് പ്രചാരണപരിപാടികള്‍ ഒന്നുമില്ല. ഇത് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനായി ഒഴിച്ചിട്ടിരിക്കുകയാണെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു.
2019-ല്‍ സ്മൃതി ഇറാനിയോട് പരാജയപ്പെട്ട അമേഠിയില്‍ രാഹുല്‍ഗാന്ധി വീണ്ടും മത്സരിച്ചേക്കുമെന്നാണ് കരുതുന്നത്. സോണിയാഗാന്ധി രാജ്യസഭയിലേക്ക് പോയതിനെത്തുടര്‍ന്ന് വരുന്ന ഒഴിവില്‍ റായ്ബറേലിയില്‍ പ്രിയങ്കയേയും മത്സരിപ്പിക്കാനാണ് നീക്കം. എന്നാല്‍, രാഹുലിനെ റായ്ബറേലിയില്‍ മത്സരിപ്പിച്ച് അമേഠിയില്‍ പ്രിയങ്ക സ്മൃതി ഇറാനിയെ നേരിടണമെന്നും ആവശ്യമുണ്ട്.
Content Highlights: Rahul Gandhi, Priyanka Gandhi contest from Amethi, Raebareli Decision left to Mallikarjun Kharge
Published: 28 Apr 2024, 09:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented