ലഖ്‌നൗ: ലോക്സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുംമുമ്പേ ബി.എസ്.പി.യുടെ ദേശീയ കോ-ഓര്‍ഡിനേറ്റര്‍ പദവിയില്‍നിന്ന് അനന്തരവന്‍ ആകാശ് ആനന്ദിനെ പാര്‍ട്ടി അധ്യക്ഷ മായാവതി നീക്കി. തന്റെ പിന്‍ഗാമിയെന്ന സ്ഥാനവും ആകാശിന് നല്‍കുന്നില്ലെന്ന് അവര്‍ പറഞ്ഞു. ചൊവ്വാഴ്ച രാത്രി 'എക്‌സി'ലൂടെയായിരുന്നു പ്രഖ്യാപനം. അഞ്ചുമാസംമുമ്പാണ് അദ്ദേഹത്തെ ഈ രണ്ടുസ്ഥാനങ്ങളിലേക്കും മായാവതി നിയമിച്ചത്.
പാര്‍ട്ടിയുടെയും അംബേദ്കര്‍ പ്രസ്ഥാനത്തിന്റെയും താത്പര്യം കണക്കിലെടുത്താണ് തീരുമാനമെന്നും ആനന്ദ് പൂര്‍ണ പക്വതയാര്‍ജിക്കുംവരെ അതുനിലനില്‍ക്കുമെന്നും അവര്‍ അറിയിച്ചു. തന്റെ സഹോദരനും ആനന്ദിന്റെ അച്ഛനുമായ ആകാശ് കുമാര്‍ പാര്‍ട്ടിയില്‍ വഹിച്ചിരുന്ന ചുമതലകള്‍ തുടരുമെന്നും അവര്‍ പറഞ്ഞു.
സിതാപുരിലെ തിരഞ്ഞെടുപ്പ് യോഗത്തില്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയതിന് ആനന്ദിനെയും മറ്റുനാലുപേരെയും മാതൃകാ പെരുമാറ്റച്ചട്ട ലംഘനത്തിന് കസ്റ്റഡിയിലെടുത്തിരുന്നു. ആനന്ദിന്റെ പ്രസംഗത്തിനെതിരേ ജില്ലാ ഭരണകൂടം സ്വമേധയാ കേസെടുത്തതിനെത്തുടര്‍ന്നായിരുന്നു നടപടി.
Content Highlights: mayawati removes nephew akash anand from party post
Published: 08 May 2024, 08:15 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented