
അമേഠി: ഉത്തരേന്ത്യയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എമാരുടെ സംഘം അമേഠിയിലെത്തി രാഹുൽ ഗാന്ധിയെ കണ്ടു. പാലക്കാട് എം.എൽ.എയും വടകര ലോക്സഭാ മണ്ഡലം സ്ഥാനാർഥിയുമായ ഷാഫി പറമ്പിൽ, വണ്ടൂർ എം.എൽ.എ. എ.പി. അനിൽ കുമാർ, കൽപ്പറ്റ എം.എൽ.എ. അഡ്വ. ടി. സിദ്ദിഖ്, ബത്തേരി എം.എൽ.എ. ഐ.സി. ബാലകൃഷ്ണൻ എന്നിവരാണ് സംഘത്തിൽ ഉള്ളത്.
ഷാഫി ഒഴികെ മറ്റുള്ളവർ വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ളവരാണ്. രാഹുൽ ഗാന്ധി മത്സരിക്കുന്ന യുപിയിലെ റായ്ബറേലി മണ്ഡലത്തിലും സംഘം പ്രചാരണത്തിന് എത്തി.
മൂന്നുദിവസം മുമ്പ് ഡൽഹിയിൽ എത്തിയ ഷാഫി പറമ്പിൽ നോർത്ത് ഈസ്റ്റ് ഡൽഹി മണ്ഡലത്തിലെ സ്ഥാനാർഥി കനയ്യ കുമാറിന് വേണ്ടിയും പ്രചാരണത്തിന് ഇറങ്ങിയിരുന്നു.
Content Highlights: Congress MLAs from Kerala arrived in Amethi and visited Rahul Gandhi
Published: 17 May 2024, 10:02 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented