ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പ്രഭാവവും അയോധ്യയിലെ രാമക്ഷേത്രസ്വാധീനത്താല്‍ പടരുമെന്നുകരുതിയ ഹിന്ദുത്വവികാരവും ഉത്തര്‍പ്രദേശില്‍ വലിയ മുന്നേറ്റം പ്രതീക്ഷിച്ച ബിജെപിക്ക് കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. 

To advertise here,

വിലക്കയറ്റവും തൊഴിലില്ലായ്മയും അഗ്‌നിപഥ് പദ്ധതി നടത്തിപ്പിനെതിരായ വികാരവും വന്‍ അടിയൊഴുക്കായപ്പോള്‍ രാമക്ഷേത്രം ഉള്‍പ്പെടുന്ന ഫൈസാബാദടക്കം കടപുഴകി. വാരാണസിയില്‍ മോദിയുടെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ചേര്‍ന്ന ഇന്ത്യസഖ്യം വന്‍മുന്നേറ്റമാണ് സംസ്ഥാനത്തുണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ ഇപ്പോഴുണ്ടായതിനേക്കാള്‍ വലിയൊരു ദുരന്തത്തില്‍നിന്ന് ബിജെപിയെ രക്ഷിച്ചത്  മായാവതിയുടെ ബിഎസ്പിയാണെന്നാണ് വോട്ടുകണക്കുകള്‍ പുറത്ത് വരുമ്പോള്‍ വിലയിരുത്തപ്പെടുന്നത്.

സംസ്ഥാനത്ത് ബിഎസ്പിക്ക് സീറ്റുകളൊന്നും ലഭിച്ചില്ലെങ്കിലും എന്‍ഡിഎ കക്ഷികള്‍ വിജയിച്ച 16 മണ്ഡലങ്ങളില്‍ അവരുടെ ഭൂരിപക്ഷത്തിനേക്കാളും ഉയര്‍ന്ന വോട്ട് മായാവതി ഇറക്കിയ സ്ഥാനാര്‍ഥികള്‍ പിടിച്ചിട്ടുണ്ട്. 

യുപിയിലെ 80 സീറ്റുകളില്‍ 43 ഇടങ്ങളില്‍ ഇന്ത്യ സഖ്യം ജയിച്ചുകയറിയപ്പോള്‍ 36 മണ്ഡലങ്ങളിലാണ് എന്‍ഡിഎയ് നേടാനായത്. ഒരിടത്ത് ദളിത് നേതാവ് ചന്ദ്രശേഖര്‍ ആസാദാണ് വിജയിച്ചത്. 2019-ല്‍ 62 സീറ്റില്‍ എന്‍ഡിഎയ്ക്ക് നേടാനായിരുന്നു. കഴിഞ്ഞ തവണ എസ്പിയുമായി സഖ്യത്തിലായി 10 സീറ്റ് പിടിച്ച ബിഎസ്പിക്ക് ഇത്തവണ ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ ഒരു സീറ്റിലും വിജയിക്കാനായിരുന്നില്ല.

എന്നാല്‍ 16 സീറ്റുകളില്‍ ബിഎസ്പി സ്ഥാനാര്‍ഥി നേടിയ വോട്ടുകള്‍ ബിജെപിയുടെ വിജയത്തില്‍ നിര്‍ണായകമായിട്ടുണ്ട്. ഈ മണ്ഡലങ്ങളില്‍ ബിജെപി ഇതര വോട്ടുകള്‍ ഭിന്നിച്ചില്ലായിരുന്നെങ്കിലും യുപി ബിജെപിക്ക് വലിയ ദുരന്തചിത്രമാകും നല്‍കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. ദേശീയ തലത്തില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാത്ത ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരണത്തിന് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്‌തേനെ.

ബിജെപി ജയിച്ച 14 മണ്ഡലങ്ങളിലും സഖ്യകക്ഷികളയായ ആര്‍എല്‍ഡിയും അപ്‌നാദളും ജയിച്ച ഓരോ സീറ്റിലുമാണ് ബിഎസ്പി സ്ഥാനാര്‍ഥികള്‍ നിര്‍ണായകമായത്. ബിഎസ്പി സ്ഥാനാര്‍ഥികള്‍ ഇല്ലായിരുന്നെങ്കില്‍ ഈ വോട്ടുകള്‍ ഇന്ത്യ സഖ്യത്തിന് കിട്ടുമെന്ന് ഉറപ്പില്ലെങ്കിലും സംസ്ഥാനത്ത് നിലവിലുണ്ടായ ബിജെപി വിരുദ്ധ രാഷ്ട്രീയ അന്തരീക്ഷത്തില്‍ അത് കോണ്‍ഗ്രസ്-എസ്പി കൂട്ടുക്കെട്ടിന് അനുകൂലമാകുമായിരുന്നുവെന്നാണ് നിരീക്ഷണം. മുസ്ലി ദളിത് വിഭാഗങ്ങളാണ് ബിഎസ്പിയുടെ പ്രധാന വോട്ട് ബാങ്ക് എന്നതും ശ്രദ്ധേയമാണ്.

ഈ മണ്ഡലങ്ങളില്‍ ഒന്നിലൊഴികെ മറ്റെല്ലായിടത്തും അമ്പതിനായിരത്തില്‍ താഴെയാണ് എന്‍ഡിഎയുടെ ഭൂരിപക്ഷം.


ബിഎസ്പി വോട്ടുകള്‍ ബിജെപിക്ക് സഹായകരമായ മണ്ഡലങ്ങള്‍

 

മണ്ഡലം വിജയിച്ച പാര്‍ട്ടി ഭൂരിപക്ഷം ബിഎസ്പിക്ക് കിട്ടയവോട്ട്
അക്ബര്‍പുര്‍BJP4434573140
അലിഗഢ്‌BJP15647123929
അംറോഹBJP28670164099
ബന്‍സ്ഗാവ്‌BJP315064750
ഭദോഹിBJP44072155053
ബിജിനോര്‍RLD37508218986
ദിയോറിയBJP3484245564
ഫറൂഖബാദ്‌BJP267845390
ഫത്തേപുര്‍ സിക്രിBJP43405120539
ഹര്‍ദോയ്‌BJP27856122629
മീററ്റ്‌BJP1058587025
മിര്‍സപുര്‍AD37810144446
മിസ്രിഖ്‌BJP33406111945
ഫുല്‍പുര്‍BJP433282586
ഷാജാഹാന്‍പുര്‍BJP5537991710
ഉന്നാവ്‌BJP3581872527