ന്യൂഡല്‍ഹി: റായ്ബറേലിയിലും അമേഠിയിലും തിരഞ്ഞെടുപ്പ് പ്രചാരണമേല്‍ന്നോട്ടത്തിന് മുതിര്‍ന്ന നിരീക്ഷകരെ നിയമിച്ച് കോണ്‍ഗ്രസ്. റായ്ബറേലിയില്‍ ചത്തീസ്ഗഡ് മുന്‍മുഖ്യമന്ത്രി ഭൂപേഷ് ബഘേലിനേയും അമേഠിയില്‍ അശോക് ഗഹലോത്തിനേയുമാണ് നിരീക്ഷകരായി പ്രഖ്യാപിച്ചത്. ഇരുമണ്ഡലങ്ങളിലും പ്രചാരണനേതൃത്വം പ്രിയങ്കയ്ക്ക് നല്‍കാന്‍ കഴിഞ്ഞദിവസം ധാരണയായിരുന്നു.
നീണ്ടനാളത്തെ സസ്‌പെന്‍സ് അവസാനിപ്പിച്ചാണ്, നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ അവസാനദിവസം റായ്ബറേലിയിലും അമേഠിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. സോണിയാഗാന്ധി രാജസ്ഥാനില്‍നിന്ന് രാജ്യസഭയിലേക്ക് പോയ ഒഴിവില്‍ രാഹുലിനെ റായ്ബറേലിയില്‍നിന്ന് മത്സരിപ്പിക്കാനായിരുന്നു തീരുമാനം. രാഹുല്‍ കഴിഞ്ഞതവണ സ്മൃതി ഇറാനിയോട് പരാജയപ്പെട്ട അമേഠിയില്‍ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തന്‍ കിഷോരിലാല്‍ ശര്‍മയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു.
പ്രചാരണം അവസാനിക്കുന്നത് വരെ പ്രിയങ്ക ഇരുമണ്ഡലങ്ങളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. തെരുവുയോഗങ്ങള്‍ക്കും വീടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പ്രിയങ്ക നേതൃത്വം നല്‍കും. റായ്ബറേലിയില്‍ ഒരു ഗസ്റ്റ് ഹൗസിലാണ് പ്രിയങ്ക താമസിക്കുന്നത്. ബൂത്ത് തലംമുതലുള്ള പ്രചാരണങ്ങള്‍ പ്രിയങ്കയുടെ നേതൃത്വത്തിലായിരിക്കും.
ഇരുമണ്ഡലങ്ങളിലേയും സാമൂഹികമാധ്യമപ്രചാരണങ്ങള്‍ പ്രിയങ്ക നിരീക്ഷിക്കും. എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഭൂപേഷ് ബഘേല്‍, സച്ചിന്‍ പൈലറ്റ് എന്നിവരുടെ പ്രചാരണ പരിപാടികള്‍ പ്രിയങ്ക നേരിട്ടാവും തീരുമാനിക്കുക.
Content Highlights: Cong appoints ex-CMs Baghel, Gehlot as AICC observers for Rae Bareli, Amethi
Published: 06 May 2024, 03:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented