തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില് തൃശ്ശൂരിലും മാവേലിക്കരയിലും ആറ്റിങ്ങലിലും ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് മാതൃഭൂമി ന്യൂസ് P-MARQ രണ്ടാംഘട്ട അഭിപ്രായസര്വേ. തൃശ്ശൂരിൽ കെ മുരളീധരൻ 34% വോട്ടുകൾ നേടുമെന്നാണ് പ്രവചനം. ആദ്യഘട്ടസർവേയിൽ ഒന്നാമതായിരുന്ന വി.എസ്. സുനിൽകുമാർ 32% വുമായി രണ്ടാമതാണ്. എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി 31% വോട്ടുനേടുമെന്നും സർവേ ഫലം. ഇതോടെ തൃശ്ശൂരിൽ ത്രികോണ മത്സരം ഉറപ്പിച്ചു.
മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷിന് 41% വോട്ട് പ്രവചിക്കുമ്പോൾ 40 % വോട്ടുകളുമായി സി.എ. അരുൺകുമാർ തൊട്ടുപിന്നിലുണ്ട്. ആറ്റിങ്ങലിൽ അടൂർ പ്രകാശിന് 34% വോട്ട് പ്രവചിക്കുമ്പോൾ 33% വോട്ടുകളുമായി വി. ജോയിയും 29 % വോട്ടുകളുമായി വി മുരളീധരനും തൊട്ടുപിന്നിലുണ്ട്.
വയനാട്ടിൽ രാഹുൽ ഗാന്ധി 60% വോട്ട് സ്വന്തമാക്കുമെന്നും സർവേ പ്രവചിക്കുന്നു. കോട്ടയത്ത് കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന് അടി പതറുമെന്നാണ് സർവേ പ്രവചനം. യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിനാണ് വിജയസാധ്യത.
ഓരോ മണ്ഡലങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ സര്വേ പ്രവചനം ഇത്തരത്തിലാണ്:
വയനാട്
രാഹുൽ ഗാന്ധി (UDF) - 60%
ആനി രാജ (LDF) - 25%
കെ. സുരേന്ദ്രൻ (NDA) - 12%
മാവേലിക്കര
കൊടിക്കുന്നേൽ സുരേഷ് (UDF) - 41%
സി. എ. അരുൺകുമാർ (LDF) - 40%
ബൈജു കലാശാല (NDA) - 17%
ചാലക്കുടി
ബെന്നി ബെഹനാൻ (UDF) - 40%
സി. രവീന്ദ്രനാഥ് (LDF) - 35%
കെ.എ. ഉണ്ണികൃഷ്ണൻ (NDA) - 14%
കോട്ടയം
ഫ്രാൻസിസ് ജോർജ് (UDF) - 42%
തോമസ് ചാഴിക്കാടൻ (LDF) - 39%
തുഷാർ വെള്ളാപ്പള്ളി(NDA) - 15%
ആറ്റിങ്ങൽ
അടൂർ പ്രകാശ് (UDF) - 34%
വി ജോയി (LDF) - 33%
വി മുരളീധരൻ (NDA) - 29%
തൃശ്ശൂർ
കെ മുരളീധരൻ (UDF) - 34%
വിഎസ് സുനിൽകുമാർ (LDF) - 32%
സുരേഷ് ഗോപി (NDA) - 31%
Content Highlights: mathrubhumi P-MARQ survey
Published: 16 Apr 2024, 08:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented