
എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ അപ്രസക്തമാക്കിക്കൊണ്ട് മറ്റൊരു ലോക്‌സഭാതിരഞ്ഞെടുപ്പ് ഫലംകൂടി പുറത്തുവന്നിരിക്കുകയാണ്. ബി.ജെ.പി.യുടെ നേതൃത്വത്തില്‍ എന്‍.ഡി.എ. മുന്നണി 350 മുതല്‍ 401 വരെ സീറ്റുകള്‍ നേടി അധികാരത്തില്‍ തുടരുമെന്ന് പ്രവചിച്ചുകൊണ്ടായിരുന്നു എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നിരുന്നത്. ഇന്ത്യ സഖ്യം നേട്ടമുണ്ടാക്കുമെന്ന തരത്തിലുള്ള സൂചനകളൊന്നും എക്‌സിറ്റ് പോള്‍ ഫലങ്ങളിലുണ്ടായിരുന്നില്ല. എന്നാല്‍ ആ പ്രവചനത്തെ തള്ളിക്കളഞ്ഞുകൊണ്ട് ഇന്ത്യ സഖ്യം സീറ്റുകള്‍ നേടി. എന്‍.ഡി.എ.ക്ക് പ്രവചിച്ചത്ര നേട്ടമുണ്ടാക്കാനുമായില്ല.
ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് തിരിച്ചടി നേരിട്ടേക്കുമെന്ന വിലയിരുത്തലാണ് നേരത്തെ ഉണ്ടായിരുന്നത്. എന്നാല്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളില്‍ അത് പ്രകടമായിരുന്നില്ല. എന്നാല്‍ അതിനെ അട്ടിമറിക്കുന്ന ഫലപ്രഖ്യാപനമാണ് ഉത്തര്‍പ്രദേശില്‍ നിന്നുണ്ടായത്. സംസ്ഥാനത്ത് വന്‍ നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല.
കേരളത്തില്‍ ബി.ജെ.പി. അക്കൗണ്ട് തുറന്നേക്കുമെന്നും മൂന്ന് സീറ്റുവരെ നേടുമെന്നും പ്രവചിച്ച കേരളത്തിലെ എക്‌സിറ്റ് പോള്‍ പ്രവചനം ഏറെക്കുറെ ശരിയായെങ്കിലും എല്‍.ഡി.എഫ്. കഴിഞ്ഞ കഴിഞ്ഞതവണത്തെ നിലമെച്ചപ്പെടുത്തുമെന്ന പ്രവചനം അപ്പാടെ പൊളിഞ്ഞുപോയി. യുഡിഎഫ് മുന്നേറ്റം പ്രവചിച്ചത് ശരിയാവുകയും ചെയ്തു. ഉച്ചവരെയുള്ള ഫലപ്രഖ്യാപനം അനുസരിച്ച് ബി.ജെ.പി.-1 സീറ്റ്, യു.ഡി.എഫ്.- 18, എല്‍.ഡി.എഫ്.-1 എന്നിങ്ങനെയാണ് കേരളത്തില്‍ സീറ്റ് നേടിയത്.
എക്‌സിറ്റ് പോളും ഫലപ്രഖ്യാപനവും
തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് ഏതാനും ദിവസങ്ങള്‍ മുമ്പ് വരുന്ന എക്‌സിറ്റ് പോളുകള്‍ ജനങ്ങളെ ആകാംക്ഷയിലാക്കാറുണ്ട്. ജൂണ്‍ ആദ്യദിനത്തില്‍തന്നെ ഏറെ പ്രതീക്ഷയോടെയാണ് രാഷ്ട്രീയ പ്രവര്‍ത്തകരും പൊതുജനങ്ങളും എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ക്കായി കാത്തിരുന്നത്. ആളുകളെ സംബന്ധിച്ച് ഉദ്വേഗജനകമായ ദിവസമാണത്.
വോട്ട് ചെയ്തിറങ്ങിയവരോട് സംസാരിച്ചാണ് എക്‌സിറ്റ് പോള്‍ തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ എക്‌സിറ്റ് പോള്‍ പ്രവചനം യഥാര്‍ഥ ഫലവുമായി അടുത്ത് നില്‍ക്കുമെന്നാണ് സങ്കല്‍പം. പലപ്പോഴും അങ്ങനെ സംഭവിക്കാറുണ്ടെങ്കിലും പിഴച്ചുപോകാറുമുണ്ട്. 2014-ലും 2019-ലും കേന്ദ്രത്തില്‍ ബി.ജെ.പി. ഭരണം പിടിക്കുമെന്ന കാര്യത്തില്‍ എക്‌സിറ്റ് പോളുകള്‍ക്ക് സംശയുണ്ടായിരുന്നില്ല.
'ഇന്ത്യ തിളങ്ങുന്നു' എന്ന മുദ്രാവാക്യത്തോടെ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട 2004-ല്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പാടേ പിഴച്ചിരുന്നു. അന്ന് ബിജെപി അധികാരത്തില്‍ തുടരുമെന്ന് എക്‌സിറ്റ് പോള്‍ വന്നെങ്കിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യു.പി.എ.യാണ് ഭരണത്തിലേറിയത്. 200-ല്‍ കൂടുതല്‍ സീറ്റുകള്‍ എന്‍.ഡി.എ.ക്ക് ലഭിക്കുമെന്ന് പ്രവചിച്ചിരുന്നെങ്കിലും യഥാര്‍ഥ ഫലം വന്നപ്പോള്‍ 186 സീറ്റുകള്‍ മാത്രമാണ് നേടിയത്. കോണ്‍ഗ്രസ് സഖ്യമാകട്ടെ 217-ഉം മറ്റുള്ളവര്‍ 136-ഉം സീറ്റുകള്‍ നേടി.
2009-ല്‍ യു.പി.എ.ക്ക് ക്ഷീണമുണ്ടാകും എന്ന പ്രവചനം വന്നെങ്കിലും അതും തെറ്റിയിരുന്നു.
2014-ല്‍ എന്‍.ഡി.എ. 283 സീറ്റുകള്‍ നേടുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനത്തെ മറികടന്ന് 336 സീറ്റുകളാണ് നേടിയത്. കോണ്‍ഗ്രസ് സഖ്യം 59, മറ്റുള്ളവര്‍ 148 എന്നിങ്ങനെ സീറ്റുകള്‍ നേടി.
2019-ലെ എക്‌സിറ്റ് പോള്‍ പ്രവചനം ഏറെക്കുറെ ശരിയായെന്ന് സൂചിപ്പിക്കുന്നതായിരുന്നു 353 സീറ്റുകള്‍ നേടിയെടുത്ത എന്‍.ഡി.എ.യുടെ വിജയം. ബി.ജെ.പി.ക്ക് 303 സീറ്റും കോണ്‍ഗ്രസ് സഖ്യത്തിന് 93-ഉം മറ്റുള്ളവര്‍ക്ക് 96-ഉം സീറ്റുകളിലാണ് വിജയിക്കാനായത്.
2024- ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ താഴെ നല്‍കിയിരിക്കുന്നു;
സി.എന്‍.എന്‍. ന്യൂസ്
എന്‍.ഡി.എ- 355-370
ഇന്ത്യ സഖ്യം- 125-140
മറ്റുള്ളവര്‍- 45-52
എന്‍.ഡി. ടിവി
എന്‍.ഡി.എ- 358
ഇന്ത്യ സഖ്യം- 148
മറ്റുള്ളവര്‍- 37
റിപ്പബ്ലിക് ടിവി
എന്‍.ഡി.എ- 359
ഇന്ത്യ സഖ്യം- 154
മറ്റുള്ളവര്‍- 30
എ.ബി.പി. സീ വോട്ടര്‍
എന്‍.ഡി.എ- 353-383
ഇന്ത്യ സഖ്യം- 152-182
മറ്റുള്ളവര്‍- 04-10
ഇന്ത്യ ടുഡേ
എന്‍.ഡി.എ- 361-401
ഇന്ത്യ സഖ്യം- 131-166
മറ്റുള്ളവര്‍- 08-20
കേരളം
ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ
യു.ഡി.എഫ്.- 17-18
എല്‍.ഡി.എഫ്.- 00-01
എന്‍.ഡി.എ.- 02-03
ഇന്ത്യ ടിവി എന്‍.എക്‌സ്.
യു.ഡി.എഫ്.- 13-15
എല്‍.ഡി.എഫ്. -03-05
എന്‍.ഡി.എ.- 01-03
ടൈംസ് നൗ ഇ.ടി.ജി.
യു.ഡി.എഫ്.- 14-15
എല്‍.ഡി.എഫ്. -04
എന്‍.ഡി.എ.- 01
സി.എന്‍.എന്‍. ന്യൂസ്
യു.ഡി.എഫ്.- 15-18
എല്‍.ഡി.എഫ്.- 02-05
എന്‍.ഡി.എ.- 01-03
Content Highlights: Lok Sabha Election Results 2024 variation in exit poll and original result
Published: 04 Jun 2024, 09:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented