കോഴിക്കോട്: എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജയുടെ പ്രചാരണം വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വടകരയിൽ എത്തി. ഉന്നത സി.പി.എം നേതാക്കളെ പങ്കെടുപ്പിച്ചാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരുന്നത്.
സ്ഥാനാർഥി കെ.കെ. ശൈലജയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രി പി.എ. മുഹമ്മദ് റിയാസ്, വടകരയിൽ തിരഞ്ഞെടുപ്പ് ചുമതലയുള്ള ടി.പി. രാമകൃഷ്ണൻ എംഎൽഎ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, ജില്ലാ സെക്രട്ടറി പി.മോഹനൻ, പി.ജയരാജൻ, വത്സൻ പനോളി തുടങ്ങിയ നേതാക്കളും യോഗത്തിലുണ്ട്.
Content Highlights: chief minister pinarayi vijayan in vadakara for election campaign review
Published: 13 Apr 2024, 01:21 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented