മലപ്പുറം: ലോക്സഭാ മലപ്പുറം മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി ഇ.ടി. മുഹമ്മദ് ബഷീര്‍ ബുധനാഴ്ച മലപ്പുറം മണ്ഡലത്തില്‍ പര്യടനം നടത്തി. രാവിലെ പുല്‍പ്പറ്റ പഞ്ചായത്തിലെ തൃപ്പനച്ചി ഉസ്താദിന്റെ ഖബറിടത്തില്‍ പ്രാര്‍ത്ഥന നടത്തി.

To advertise here,

തുടര്‍ന്ന് തൃപ്പനച്ചി ഉസ്താദ് മെമ്മോറിയല്‍ ഇസ്ലാമിക് കോളേജ്, തൃപ്പനച്ചി അല്‍ഫാറൂഖ് കോളേജ്, പൂക്കൊളത്തൂര്‍ പ്രിസ്റ്റന്‍വാലി കോളേജ്, പൂക്കോട്ടൂര്‍ അത്താണിക്കല്‍ എം.ഐ.സി. ആട്സ് ആന്‍ഡ് സയന്‍സ് കോളേജ്, എം.ഐ.സി. സ്‌കൂള്‍, മലപ്പുറം ഗവ. കോളേജ്. പ്രിയദര്‍ശിനി കോളേജ്, ഗവ. വനിതാ കോളേജ് എന്നിവിടങ്ങളിലെത്തി.

കാളമ്പാടി കോട്ടുമല കോംപ്ലക്‌സില്‍ ഉസ്താദുമാരുടെയും വിദ്യാര്‍ഥികളുടെയും പ്രാര്‍ഥനയോടെ ഉച്ചവരെയുള്ള പര്യടനം പൂര്‍ത്തീകരിച്ചു.

വൈകീട്ട് മച്ചിങ്ങലില്‍ നടന്ന മലപ്പുറം മണ്ഡലം യു.ഡിഎഫ്. കണ്‍വെന്‍ഷനിലും സ്ഥാനാര്‍ഥി പങ്കെടുത്തു. വൈകീട്ട് പുല്‍പ്പറ്റ വിസപ്പടിയില്‍ നിന്നാരംഭിച്ച റോഡ് ഷോ വടക്കെമണ്ണ ചടിപ്പറമ്പില്‍ സമാപിച്ചു. രാത്രി കോഡൂര്‍ വലിയാട്ടില്‍ കണ്‍വെന്‍ഷനോടെ പ്രചാരണം സമാപിച്ചു.