കോഴിക്കോട്: മണ്ഡലത്തിന്റെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ സഹായിച്ചുവെന്നത് സത്യമാണെന്ന് എം.കെ. രാഘവന്‍ എം.പി. നിരന്തരമായി അധ്വാനിച്ചതുകൊണ്ട് മാത്രമാണ് പല പദ്ധതികളും ലഭിച്ചത്. യു.പി.എ. സര്‍ക്കാര്‍ 41 ട്രെയിനുകളാണ് കേരളത്തിന് അനുവദിച്ചത്. അത് അത്രവലിയ ചര്‍ച്ചയാക്കിയില്ല. എന്നാല്‍, ഒരു വന്ദേഭാരത് നല്‍കിയപ്പോള്‍ അത് കേന്ദ്രം മാര്‍ക്കറ്റ് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി. ഇതര സര്‍ക്കാരുകളോട് രാഷ്ട്രീയമായ കളിയാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും എം.കെ രാഘവന്‍ കോഴിക്കോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേര്‍ക്കുനേര്‍നിന്ന് എതിര്‍ക്കുന്നതു രാഹുല്‍ഗാന്ധി മാത്രമാണ്. ഫാസിസത്തിനെതിരെ ശക്തമായ പോരാട്ടം നടത്തുന്നത് കോണ്‍ഗ്രസ് മാത്രമാണ്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിനൊപ്പം വികസനവും യു.ഡി.എഫ് ലക്ഷ്യം വയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എയിംസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ രണ്ടുതവണ കണ്ടു. കൂടാതെ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും നിരന്തരം ബന്ധപ്പെട്ടു. എയിംസ് കോഴിക്കോടിന് നഷ്ടമാവുന്ന സാഹചര്യമില്ലെന്നും എം.കെ. രാഘവന്‍ എം.പി. കൂട്ടിച്ചേര്‍ത്തു.
Content Highlights: MK Raghavan MP on involvement of center in Development projects in Kozhikode constituency
Published: 28 Feb 2024, 05:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented