തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസിവോട്ടര്‍മാര്‍ ഏറ്റവുംകൂടുതലുള്ള ജില്ലയാണ് കോഴിക്കോട്. 35,793 പ്രവാസിവോട്ടര്‍മാരാണ് ജില്ലയിലുള്ളത്. ഇതില്‍ 34,002 പേര്‍ പുരുഷന്മാരും 1787 പേര്‍ സ്ത്രീകളും നാലുപേര്‍ ട്രാന്‍സ്ജെന്‍ഡറുമാണ്. ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ ഏറ്റവുംകൂടുതലുള്ള ജില്ലകളിലൊന്നാണ് കോഴിക്കോട് -48 പേര്‍. കോഴിക്കോട് മണ്ഡലത്തില്‍ 26 പേരും വടകരയില്‍ 22-മാണുള്ളത്. 20-29 പ്രായത്തിലുള്ളവരാണ് കൂടുതല്‍ -23 പേര്‍. ട്രാന്‍സ്ജെന്‍ഡര്‍ വോട്ട് കൂടുതലുള്ളത് തിരുവനന്തപുരത്താണ് -94.
ജില്ലയില്‍ 5786 സര്‍വീസ് വോട്ടര്‍മാരാണുള്ളത്. കോഴിക്കോട് 2877 പേരും വടകരയില്‍ 2909 പേരും. കേന്ദ്രസുരക്ഷാസേന, വിദേശസര്‍വീസ്, സംസ്ഥാനത്തിനുപുറത്ത് സേവനം ചെയ്യുന്ന പോലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കാണ് സര്‍വീസ് വോട്ട്.
ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം (ഇ.ടി.പി.ബി.എസ്.)വഴിയാണ് വോട്ടുചെയ്യുക. ഇ.ടി.പി.ബി.എസ്. പോര്‍ട്ടല്‍വഴിയാണ് ബാലറ്റ് അയക്കുന്നത്.
കന്നിവോട്ടര്‍മാരും നൂറുപിന്നിട്ടവരും
ജില്ലയില്‍ 18-19 പ്രായത്തിലുള്ള 71,847 കന്നിവോട്ടര്‍മാരാണുള്ളത്. ഇതില്‍ 37,491 ആണ്‍കുട്ടികളും 34,352 പേര്‍ പെണ്‍കുട്ടികളും നാലുപേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്.
നൂറുവയസ്സ് പിന്നിട്ട 294 പേരുണ്ട്. അതില്‍ 100-109 വയസ്സിനിടയിലുള്ള 175 സ്ത്രീകളും 110 പുരുഷന്മാരുമുണ്ട്. 110-119 പ്രായത്തിലുള്ളവരും വോട്ടുചെയ്യുന്നുണ്ട് - ഒമ്പതുപേര്‍. ഇതിലും സ്ത്രീകളാണ് മുന്നില്‍ -എട്ടുപേര്‍. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ത്തതുമുതല്‍ എല്ലാ തിരഞ്ഞെടുപ്പിലും വോട്ടുചെയ്ത 104 വയസ്സ് പിന്നിട്ട പേരാമ്പ്ര കടിയങ്ങാട് മുതുവണ്ണാച്ച കരിങ്ങാട്ട് വീട്ടില്‍ ചിരുതാമ്മയെപോലുള്ള പലരും ഇത്തവണ വീട്ടില്‍നിന്നുതന്നെ വോട്ടുചെയ്തു. ഭിന്നശേഷിക്കാരും വയോധികരുമെല്ലാമായി ഹോംവോട്ട് ചെയ്തത് 13,504 പേരാണ്. ഇതില്‍ 85-നുമുകളിലുള്ള 9360 പേരാണ് ജനാധിപത്യ ഉത്സവത്തിന്റെ ഭാഗമായത്.
പോളിങ് സ്റ്റേഷന്‍
വടകര -1207
കോഴിക്കോട് -1206
16 എണ്ണം മാതൃകാ പോളിങ് സ്റ്റേഷനും 52 എണ്ണം വനിതകള്‍മാത്രം ഉദ്യോഗസ്ഥരായുള്ള പിങ്ക് പോളിങ് സ്റ്റേഷനുമാണ്. വയനാട് മണ്ഡലത്തിലുള്ള പോളിങ് സ്റ്റേഷനുകളും കോഴിക്കോട് ജില്ലയിലുണ്ട്.
വോട്ടര്‍മാരുടെ കണക്കിലെ ചില വിശേഷങ്ങളിലൂടെ
ജില്ലയിലെ വോട്ടര്‍മാര്‍
ആകെ -28,51,514
(വടകര -14,21,883,
കോഴിക്കോട് - 14,29,631)
സ്ത്രീകള്‍:
വടകര -7,40,246, കോഴിക്കോട് -7,38,509
പുരുഷന്മാര്‍:
വടകര -6,81,615, കോഴിക്കോട് -6,91,096.
ജില്ലയില്‍28,51,514 വോട്ടര്‍മാര്‍
Content Highlights: lok sabha election 2024 migrant voters in kozhikode
Published: 25 Apr 2024, 07:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented