കോഴിക്കോട്: എം.കെ. രാഘവന്റെ വമ്പന്‍വിജയം കോണ്‍ഗ്രസ് നേതാവ് കെ.സി. അബുവിന് സമ്മാനിച്ചത് മണാലി യാത്ര. രാഘവന്‍ ഒരുലക്ഷം വോട്ടിന് ജയിക്കുമെന്ന് നഗരത്തിലെ ഒരു വ്യാപാരിസുഹൃത്തുമായിട്ടായിരുന്നു അബുവിന്റെ പന്തയം. പണംവെച്ചുള്ള ബെറ്റിന് സുഹൃത്ത് തയ്യാറാവാതെ വന്നപ്പോഴാണ് മറ്റു വഴികള്‍ തേടിയത്.

To advertise here,

മുടി മൊട്ടയടിക്കാമെന്നായപ്പോള്‍ രണ്ടുപേരും തലയില്‍ നോക്കി. മൊട്ടയടിക്കാന്‍മാത്രമില്ലെന്ന് തിരിച്ചറിഞ്ഞതോടെ മണാലി യാത്ര ബെറ്റാക്കി. രാഘവന്‍ ജയിച്ചതോടെ അബുവിന് യാത്രയൊത്തു. സുഹൃത്ത് തീരുമാനിക്കുന്ന ദിവസമായിരിക്കും യാത്ര. പതിവായി തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ബെറ്റ് വെക്കാറുണ്ട് അബു. ഇത്തവണ രാഘവനെതിരേ ബെറ്റുവെക്കാന്‍പോലും ആളെ കിട്ടാത്ത അവസ്ഥയായിരുന്നെന്ന് അബു പറഞ്ഞു.