കോട്ടയം: 15 വർഷത്തിനുശേഷമാണ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് (ഇപ്പോൾ കേരള കോൺഗ്രസ്) പാർലമെന്റ് അംഗത്വം. അന്നും ഇപ്പോഴും വിജയം ഫ്രാൻസിസ് ജോർജിന്. 2004 -ൽ ഇടുക്കിയിലായിരുന്നു ആ വിജയം.

To advertise here,

പാർലമെൻറ് തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് പങ്കാളിത്തം.

ലോക്‌സഭാംഗങ്ങൾ

  1. പി.സി.തോമസ്-1989, 1991, 1996, 1998, 1999, 2004- കെ.സി.(എം)-മൂവാറ്റുപുഴ
  2. സ്കറിയാ തോമസ്-കെ.സി.(എം)-1977, 1980-കോട്ടയം
  3. ജോർജ് ജോസഫ് മുണ്ടയ്ക്കൽ-കെ.സി.(ജെ)-1980, 1984-മൂവാറ്റുപുഴ
  4. കെ.ഫ്രാൻസിസ് ജോർജ്-കെ.സി.(ജെ)-1999, 2004-ഇടുക്കി
  5. ജോസ് കെ.മാണി-കെ.സി.(എം)-2009, 2014-കോട്ടയം
  6. ജോർജ് ജെ.മാത്യു-കെ.സി.(എം)-1977-മൂവാറ്റുപുഴ
  7. കെ.മോഹൻദാസ്-കെ.സി.(ജെ)-1984-മുകുന്ദപുരം
  8. തോമസ് ചാഴികാടൻ-കെ.സി.(എം)-2019-കോട്ടയം
  9.  ആർ.ബാലകൃഷ്ണപിള്ള-കെ.സി.-1971-മാവേലിക്കര
  10. എം.എം.ജോസഫ്-കെ.സി.-1971-പീരുമേട്
  11. വർക്കി ജോർജ്-കെ.സി.-1971-കോട്ടയം

രാജ്യസഭാംഗങ്ങൾ

  1. കെ.സി.സെബാസ്റ്റ്യൻ-കെ.സി.-1979-‘85
  2. തോമസ് കുതിരവട്ടം-കെ.സി.(എം)-1985-‘91
  3. ജോയ് നടുക്കര-കെ.സി.(എം)-1995-‘97
  4. എം.ജെ. വർക്കി (വക്കച്ചൻ മറ്റത്തിൽ)-കെ.സി.(ജെ).-1998-‘04
  5. ജോയ് ഏബ്രഹാം- കെ.സി.(എം)-2012-‘18
  6. ജോസ് കെ.മാണി-കെ.സി.(എം)-2018 മുതൽ

കോട്ടയം ലോക്‌സഭാ മണ്ഡലം

  • കെ.പി.മാത്യു പരാജയപ്പെട്ടു (മൂന്നാംസ്ഥാനം)
  • 1971-വർക്കി ജോർജ് 26,015 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
  • 1977-സ്‌കറിയാ തോമസ് 68,695 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
  • 1980-സ്‌കറിയാ തോമസ് 5375 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
  • 1984-സ്‌കറിയാ തോമസ് 5853 വോട്ടിന് പരാജയപ്പെട്ടു
  • 2009-ജോസ് കെ.മാണി 71,570 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
  • 2014-ജോസ് കെ.മാണി 1,20,599 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു
  • 2019-തോമസ് ചാഴികാടൻ 1,06,259 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

(തയ്യാറാക്കിയത് സുധീഷ് കുമാർ)