കോട്ടയം:  കോട്ടയത്തുനിന്ന് വിജയിക്കുക എന്നത് അഭിമാന പ്രശ്‌നമായിരുന്നുവെന്ന് ഫ്രാന്‍സിസ് ജോര്‍ജ്. തിരഞ്ഞെടുപ്പ് ഫലത്തില്‍ വളരെ സന്തോഷമുണ്ടെന്നും കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ്‌ ഫ്രാന്‍സിസ് ജോര്‍ജ്. കോട്ടയത്തെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായ ഫ്രാന്‍സിസ് ജോര്‍ജ് ലീഡ്  50,000 കടന്നതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

To advertise here,

കോട്ടയത്തിന് വേണ്ടി കുറേ കാര്യങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നും  ഇന്ത്യ മുന്നണിയുടെ മുന്നേറ്റം സന്തോഷം നല്‍കുന്നതാണെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. സിറ്റിങ് എം.പിയായിരുന്ന തോമസ് ചാഴിക്കാടനാണ് കോട്ടയത്ത് രണ്ടാം സ്ഥാനത്ത് തുടരുന്നത്.