
കുണ്ടറ: സ്വീകരണത്തിനിടെ പ്രവർത്തകന്റെ കൈവിരൽതട്ടി എൻ.ഡി.എ. സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റു. കുണ്ടറ മുളവന ചന്തമുക്കിൽ ശനിയാഴ്ച വൈകീട്ട് അഞ്ചിനാണ് അപകടമുണ്ടായത്. ഉടൻതന്നെ കുണ്ടറയിലെ സ്വകാര്യ കണ്ണാശുപത്രിയിൽ എത്തിച്ച് പ്രാഥമികശുശ്രൂഷ നൽകി.
ഡോക്ടർ വിശ്രമം ആവശ്യപ്പെട്ടെങ്കിലും ആശുപത്രിയിൽനിന്ന് വീണ്ടും പ്രചാരണപരിപാടികൾക്കായി പുറപ്പെടുകയായിരുന്നു. കുണ്ടറ മണ്ഡലത്തിലെ പ്രചാരണയോഗത്തിന്റെ ഉദ്ഘാടനം പടപ്പക്കരയിൽ വൈകീട്ട് നാലിന് ദേശീയസമിതി അംഗം എം.എസ്.ശ്യാംകുമാർ നിർവഹിച്ചു. പടപ്പക്കര, കുമ്പളം ഭാഗങ്ങളിൽ സ്വീകരണപരിപാടികൾക്കുശേഷമാണ് മുളവനയിലെത്തിയത്.
Content Highlights: g krishnakumar injured campingn
Published: 21 Apr 2024, 07:25 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented