
കൊല്ലം: സി.പി.ഐ. നേതാവും ഇടമുളയ്ക്കൽ ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റും നിലവിൽ ഇടമുളയ്ക്കൽ ഗ്രാമപ്പഞ്ചായത്ത് അംഗവുമായ സുജാ സുരേന്ദ്രൻ എൻ.ഡി.എ. തിരഞ്ഞെടുപ്പു യോഗത്തിൽ പങ്കെടുത്തു. കൊല്ലം ലോക്‌സഭാ എൻ.ഡി.എ. സ്ഥാനാർഥിയും ബി.ജെ.പി. നേതാവുമായ കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പു കൺവെൻഷനിലാണ് ഇവർ പങ്കെടുത്തത്. ഇവരുടെ ഭർത്താവ് സുരേന്ദ്രനും യോഗത്തിൽ പങ്കെടുക്കാൻ ഒപ്പമുണ്ടായിരുന്നു.
ഇതോടെ എൽ.ഡി.എഫ്. നേതൃത്വം വെട്ടിലായി. ഇടയം വാർഡിൽനിന്നുള്ള സി.പി.ഐ. ഗ്രാമപ്പഞ്ചായത്ത് അംഗമാണ് സുജാ സുരേന്ദ്രൻ. പഞ്ചായത്ത് മുൻ പ്രസിഡന്റിനെ പാർട്ടിയിൽനിന്നു പുറത്താക്കണമെന്ന് യു.ഡി.എഫ്. പഞ്ചായത്ത് പാർലമെന്ററി പാർട്ടി നേതാവ് രാജീവ് കോശി ആവശ്യപ്പെട്ടു. എന്നാൽ, സിനിമാ-സീരിയൽ താരമായ സ്ഥാനാർഥിയോടുള്ള ആരാധനകൊണ്ട് കാണാൻപോയതെന്നായിരുന്നു ഇതേപ്പറ്റി സുജാ സുരേന്ദ്രന്റെ മറുപടി. എൽ.ഡി.എഫ്. ധാരണപ്രകാരം ഒരുവർഷംമുൻപാണ് ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം സുജ രാജിവെച്ചത്.
Content Highlights: CPI Edamulackal panchayath member attended NDA/BJP election convention at Kollam
Published: 11 Apr 2024, 09:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented