
2024ലെ ലോകസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ എല്‍ഡിഎഫിന്റെ പതനത്തിനിടയിലും പ്രതീക്ഷയുടെ നാളം പോലെ കെ രാധാകൃഷ്ണന്‍ ആലത്തൂരിനെ പിടിച്ചെടുത്തു.2024 ലെ ലോകസഭ തിരഞ്ഞെടുപ്പ് ആലത്തൂരിനെ സംബന്ധിച്ച് അക്ഷരാര്‍ത്ഥത്തില്‍ കുരുക്ഷേത്ര യുദ്ധമായിരുന്നു. ഇടതു കോട്ടയായിരുന്ന ആലത്തൂരിന്റെ ചുവപ്പന്‍ സ്വപ്‌നങ്ങളെ കഴിഞ്ഞ തവണ കോണ്‍ഗ്രസിന്റെ പുതുമുഖ സ്ഥാനാര്‍ത്ഥിയായ രമ്യ ഹരിദാസ് പിടിച്ചെടുത്തു.ഇത് എല്‍ഡിഎഫിനുണ്ടാക്കിയ ക്ഷീണം വളരെ വലുതായിരുന്നു.2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പിടിച്ച് കയറാന്‍ എല്‍ഡിഎഫ് തിരിഞ്ഞെടുത്തത് നിലവിലെ ദേവസ്വം മന്ത്രിയായ കെ രാധാകൃഷ്ണനെയായിരുന്നു. ശക്തനായ പോരാളിയായ രാധാകൃഷ്ണന്‍ ചെങ്കൊടി ആലത്തൂരിലേക്ക് വീണ്ടും കൊണ്ടുവന്നു.
സാധാരണക്കാരില്‍ സാധാരണക്കാരനായി പെരുമാറുന്ന കെ രാധാകൃഷ്ണന്‍ ജനങ്ങളുടെ സ്വന്തം രാധേട്ടനാണ്. ആര്‍ക്കും സമീപിക്കാവുന്ന നമ്മുടെ രാധേട്ടന്‍ എന്ന ഇമേജ് അദ്ദേഹം വര്‍ഷങ്ങളുടെ സംഘടന പ്രവര്‍ത്തനം കൊണ്ട് നേടിയെടുത്തു.
ഇടുക്കിയിലെ പുള്ളിക്കാനത്ത് തോട്ടം തൊഴിലാളികളായ ചിന്നയുടെയും കൊച്ചുണ്ണിയുടെയും എട്ടുമക്കളില്‍ ഒരുവനായ രാധാകൃഷ്ണന്റെ ജിവിതം പോരാട്ടത്തിന്റെ കനല്‍വഴിയായിരുന്നു. പള്ളിക്കാനത്ത് നിന്നും ചേലക്കരയിലേക്കെത്തിയ കുടുബം മണ്ണില്‍ പണിയെടുത്താണ് ജീവിതം മുന്നോട്ട് തള്ളി നീക്കിയത്. പഠനത്തോടൊപ്പം കൃഷിപ്പണികള്‍ ചെയ്തായിരുന്നു രാധാകൃഷ്ണന്‍ ജീവിച്ചത്. സ്‌കൂള്‍ പഠനകാലത്തു തന്നെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലേക്ക് രാധാകൃഷ്ണന്‍ എത്തി.
തോന്നൂര്‍ക്കര യു.പി സ്‌കൂളിലും ചേലക്കര ശ്രീമൂലം തിരുനാള്‍ ഹൈസ്‌കുളിലുമായിരുന്നു സ്‌കൂള്‍ പഠനം.വ്യാസ കോളേജിലെ പ്രിഡിഗ്രി പഠനത്തിന് ശേഷം കേരളവര്‍മ്മയില്‍ നിന്നും ബിരുദം നേടി. ഇക്കാലയളവിലെ അച്ഛന്റെ വിയോഗം അദ്ദേഹത്തിന്റെ ജീവിതത്തിലെ എക്കാലത്തെയും മായാത്ത കണ്ണീര്‍ തുള്ളിയായിരുന്നു. ഇതിന് ശേഷം അമ്മയും നാലു സഹോദരിമാരും സഹോദരന്‍മാരും അടങ്ങിയ കുടുബത്തിന്റെ ചുമതല രാധാകൃഷ്ണന്‍ ഏറ്റെടുത്തു.ജീവിതത്തിന്റെ ദുരിതങ്ങള്‍ തീര്‍ക്കുമ്പോഴും സംഘടന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.
1991 ല്‍ ജില്ലാ കൗണ്‍സിലേക്ക് മത്സരിച്ച് വിജയിച്ച രാധാകൃഷ്ണന്‍ 1996ല്‍ യുഡിഎഫിന്റെ കുത്തകമണ്ഡലമായ ചേലക്കരയില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തിന് വിജയം നേടി. അന്നത്തെ ഇ.കെ നയനാര്‍ മന്ത്രി സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ നേതാക്കളിലൊരായിരുന്നു കെ രാധാകൃഷ്ണന്‍. 2001 ല്‍ വീണ്ടും ചേലക്കരക്കരയില്‍ നിന്നും വിജയിച്ച് നിയമസഭയിലെ പ്രതിപക്ഷ ചീഫ് വിപ്പായി. 2006 ല്‍ മൂന്നാം തവണയും ചേലക്കരയില്‍ നിന്നും വിജയിച്ച് കെ രാധാകൃഷന്‍ സഭയിലെത്തുകയും സ്പീക്കര്‍ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. ചരിത്രത്തിലാദ്യമായി കേരള നിയമസഭയില്‍ പട്ടികജാതി വിഭാഗത്തിലെ വ്യക്തി സ്പീക്കര്‍ സ്ഥാനം ഏറ്റെടുത്തെന്ന് പ്രത്യേകതയും ഈ സ്ഥാനാരോഹണത്തിനുണ്ടായിരുന്നു.2011 മുതല്‍ 2021 വരെ ചേലക്കരക്കാര്‍ രാധാകൃഷ്ണനെ നേഞ്ചോടു ചേര്‍ത്ത് പിടിച്ചു. നിലവിലെ മന്ത്രിയായി ലോക്സഭ തിരഞ്ഞെടുപ്പിലേക്കെത്തുമ്പോഴും അദ്ദേഹത്തെ ജനം വിടാതെ ചേര്‍ത്തു പിടിച്ചു.
Content Highlights: K Radhakrishnan won
Published: 04 Jun 2024, 02:28 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented