കോട്ടയം: ജോർജ് കുര്യന്റെ കേന്ദ്ര മന്ത്രിസ്ഥാനം ഇത്രയും നാൾ അധ്വാനിച്ചതിന്റെ അംഗീകാരമെന്ന് ജോർജ് കുര്യന്റെ ഭാര്യ അന്നമ്മ. മന്ത്രിസ്ഥാനം വരും പോകും. അതൊന്നും ജീവിതത്തിൽ വലിയ നേട്ടമായി കരുതാൻ സാധിക്കില്ലെന്നും അന്നമ്മ പറഞ്ഞു.
ജോർജ് കുര്യന്റെ പ്രവർത്തനങ്ങൾക്ക് കുടുംബം തടസം നിന്നിട്ടില്ല. പൂർണ പിന്തുണയാണ് നൽകിയിരുന്നത്. കേന്ദ്ര മന്ത്രിസ്ഥാനം സംബന്ധിച്ച വാർത്ത മാധ്യമങ്ങളിൽ കൂടിയാണ് അറിയുന്നത്. സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഡൽഹിയിൽ എത്തി എന്ന് പറഞ്ഞ് ജോർജ് കുര്യൻ വിളിച്ചിരുന്നുവെന്നും അതിന് ശേഷം അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ലെന്നും ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.
സന്തോഷമുണ്ട്, സംതൃപ്തിയും. ഒത്തിരിനാൾ അദ്ദേഹം കഷ്ടപ്പെട്ടു. സമൂഹത്തിന് സേവനം ചെയ്യുക. സ്വരാജ്യത്തെ സ്നേഹിക്കുക. ചെയ്യാവുന്നതിന്‍റെ മാക്സിമം ചെയ്തു. ഭാർത്താവിന്റെ സേവനമനോഭാവത്തെ തള്ളിപ്പറയാൻ പറ്റില്ലെന്നും അവർ കൂട്ടിച്ചേർത്തു.
മന്ത്രിസ്ഥാനം ഉറപ്പിച്ച് ജോർജ് കുര്യൻ വിളിച്ചിരുന്നോ എന്ന ചോദ്യത്തിന്, ഇതുവരെ വിളിച്ചിട്ടില്ലെന്നും മാധ്യമങ്ങളിൽ കൂടിയാണ് ഇക്കാര്യം അറിയുന്നതെന്നും അവർ കൂട്ടിച്ചേർത്തു. നിലവിൽ പോയിരിക്കുന്നത് മന്ത്രിസഭയിലേക്കാണോ എന്ന കാര്യത്തിൽ ഉറപ്പു പറയാൻ പറ്റില്ലെന്നും ഭാര്യ പറഞ്ഞു.
Content Highlights: george kurian wife commenting union minister post
Published: 09 Jun 2024, 03:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented