
ന്യൂഡല്‍ഹി: സമ്പത്ത് പുനര്‍വിതരണം, സ്വത്ത് പിന്തുടര്‍ച്ചാ നികുതി എന്നിവയ്‌ക്കെതിരെ ഡൽഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് വിദ്യാര്‍ഥികള്‍ നടത്തിയ മാർച്ചിനെ ട്രോളി സോഷ്യല്‍ മീഡിയ. പ്രക്ഷോഭമെന്തിനെന്നും മുന്നോട്ട് വെക്കുന്ന ആശയങ്ങളെന്തെന്നുമുള്ള ചോദ്യങ്ങള്‍ക്ക് യുവാക്കള്‍ക്ക് മറുപടി നല്‍കാന്‍ കഴിയാതെ പോയതാണ് എക്‌സ് അടക്കമുള്ള സാമൂഹിക മാധ്യങ്ങളില്‍ പരിഹാസത്തിന് വിധേയമാവുന്നത്. ഗ്രേറ്റര്‍ നോയിഡയിലെ ഗല്‍ഗോത്തിയ യൂണിവേഴ്‌സിറ്റിയില്‍നിന്നുള്ള വിദ്യാര്‍ഥികളായിരുന്നു പ്രക്ഷോഭത്തില്‍ പങ്കെടുത്തത്.
ഹിന്ദി മാധ്യമമായ ആജ് തക് റിപ്പോര്‍ട്ടര്‍ പ്രക്ഷോഭത്തിനെത്തിയ വിദ്യാര്‍ഥികളുമായി സംസാരിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. കൈയിലിരിക്കുന്ന പ്ലക്കാര്‍ഡ് ചൂണ്ടിക്കാട്ടി, പ്രക്ഷോഭത്തില്‍ ഉന്നയിക്കുന്ന ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഉത്തരം പറയാന്‍ ബുദ്ധിമുട്ടുന്ന യുവാവ് മറ്റാരോടെങ്കിലും ചോദിക്കാന്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം.
എന്താണ് സമ്പത്ത് പുനര്‍വിതരണമെന്ന് ചോദിക്കുമ്പോള്‍, ആദ്യം ഉത്തരം പറയാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥി മറുപടിയൊന്നുമില്ലാതെ കുഴയുന്നു. തുടര്‍ന്ന് ഇതും മറ്റൊരാളോട് ചോദിക്കാന്‍ പറയുന്നതും വീഡിയോയിലുണ്ട്. തങ്ങളുടെ പ്ലക്കാര്‍ഡില്‍ എഴുതിയ മുദ്രാവാക്യങ്ങള്‍ കോണ്‍ഗ്രസ് പ്രകടനപത്രികയെക്കുറിച്ചാണെന്ന് ഒരു വിദ്യാര്‍ഥി പറഞ്ഞപ്പോള്‍, അതിലെന്താണ് ഉള്ളതെന്ന് റിപ്പോര്‍ട്ടര്‍ ചോദിക്കുന്നു. എന്നാല്‍, കോണ്‍ഗ്രസിന്റെ പത്രികയില്‍ എന്താണ് ഉള്ളതെന്ന് പറയാന്‍ ഈ വിദ്യാര്‍ഥിക്ക് സാധിക്കുന്നില്ല.
ചിലര്‍ ചോദ്യങ്ങള്‍ക്ക് അഭിമുഖീകരിക്കാന്‍പോലും തയ്യാറായില്ല. ഹിന്ദിയില്‍ പ്ലക്കാര്‍ഡില്‍ എഴുതിയത് പോലും വായിക്കാന്‍ അറിയാത്തവരും പ്രക്ഷോഭകരുടെ സംഘത്തിലുണ്ടായിരുന്നു. വികസിത ഭാരതത്തിന് വോട്ടുനല്‍കുക എന്ന മുദ്രാവാക്യവും വിദ്യാര്‍ഥികള്‍ ഉയര്‍ത്തുന്നുണ്ടായിരുന്നു. അര്‍ബന്‍ നക്‌സല്‍ എന്നഴുതിയ പ്ലക്കാര്‍ഡ് നോക്കി, മാക്‌സവല്‍ എന്നായിരുന്നു വിദ്യാര്‍ഥികളില്‍ ഒരാള്‍ വായിച്ചത്. അത് എന്താണെന്ന് ചോദിച്ചപ്പോള്‍, അറിയില്ലെന്നായിരുന്നു മറുപടി.
പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ വന്‍ പരിഹാസമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. ഗല്‍ഗോത്തിയ യൂണിവേഴ്‌സിറ്റിയാണ് പുതിയ വാട്‌സാപ്പ് യൂണിവേഴ്‌സിറ്റിയെന്ന് മാധ്യമപ്രവര്‍ത്തക അര്‍ഫ ഖാനും ഷെര്‍വാനി എക്‌സില്‍ കുറിച്ചു. വാട്‌സാപ്പ് യൂണിവേഴ്‌സിറ്റിയേയും ഉന്നതവിദ്യാഭ്യാസത്തിന്റെ അവസ്ഥയേയും തുറന്നുകാട്ടുന്നതാണ് വീഡിയോയെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ രാജ്ദീപ് സര്‍ദേശായിയും പ്രതികരിച്ചു.
Content Highlights: Why protest against Congress? Students get trolled for failing to answer
Published: 02 May 2024, 10:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented