
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിഹാറിലെ ഗുരുദ്വാരയിലെത്തി ഭക്ഷണം പാകം ചെയ്തും വിളമ്പിയും പ്രധാനമന്ത്രി നരേന്ദ്ര മോദി. സിഖ് തലപ്പാവണിഞ്ഞെത്തിയാണ് പ്രധാനമന്ത്രി മോദി ഗുരദ്വാരയിലെത്തിയവര്‍ക്ക് ഭക്ഷണം വിളമ്പുകയും പാചകം ചെയ്തതും. പട്നയില്‍ സ്ഥിതിചെയ്യുന്ന സിഖ് ദേവാലയമായ തക്ത് ഹരിമന്ദിറിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്. പത്താമത് സിഖ് ഗുരുവായ ഗുരു ഗോബിന്ദ് സിങ്ങിന്റെ ജന്മ സ്ഥലമാണ് പട്ന സാഹിബ് ഗുരുദ്വാര.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഗുരുദ്വാരയിലെ സന്ദര്‍ശനം. ബിഹാറിലെ അഞ്ച് മണ്ഡലങ്ങൡും ഇ്ന്ന് വോ്ട്ടെടുപ്പ് നടക്കുന്നുണ്ട്്.
ബിഹാറില്‍ അടുത്ത ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് റാലികളില്‍ മോദി തിങ്കളാഴ്ച പങ്കെടുക്കുന്നുണ്ട്. പട്നയില്‍ ഞായറാഴ്ച രാത്രി മോദിയുടെ തിരഞ്ഞെടുപ്പ് റാലി നടന്നിരുന്നു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പമായിരുന്നു പ്രധാന മന്ത്രിയുടെ റോഡ് ഷോ.
Content Highlights: PM Narendra Modi Volunteers for Seva at Patna Sahib Gurudwara in Bihar amid 4th poll elections
Published: 13 May 2024, 12:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented