പട്ന: പിതാവ് പ്രതിനിധീകരിച്ചിരുന്ന ശരണ്‍ ലോക്സഭാ മണ്ഡലം തിരിച്ചുപിടിക്കാനുള്ള ആര്.ജെ.ഡി. അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി അപ്രതീക്ഷിത സ്ഥാനാര്‍ഥി. രണ്ടുതവണയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാജീവ് പ്രതാപ് റൂഡിക്കെതിരെ രംഗത്തിറങ്ങുന്ന രോഹിണിക്ക് ഭീഷണിയാവുന്നത് പിതാവിന്റെ പേരിനോട് സാമ്യമുള്ള, രാഷ്ട്രീയ ജന്സംഭാവന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാണ്.
കര്ഷകന് കൂടിയായ ലാലൂ പ്രസാദ് യാദവാണ് രോഹിണിക്കും രാജീവ് പ്രതാപ് റൂഡിക്കുമെതിരെ മത്സരിക്കുന്നത്. നേരത്തെ പല തിരഞ്ഞെടുപ്പുകളിലും മത്സരിച്ചിട്ടുള്ള ലാലൂ, കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശരണില് പത്രിക സമര്‍പ്പിച്ചത്. 2017-ലും 2022-ലും രാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ ലാലൂ പത്രിക സമര്‍പ്പിച്ചിരുന്നു. നിര്‍ദേശിക്കാന്‍ നിശ്ചിതപേരുടെ പിന്തുണയില്ലാതിരുന്നതിനാല് 2017-ല്‍ പത്രിക തള്ളിപ്പോയി.
നേരത്തെ, മുന്‍മുഖ്യമന്ത്രികൂടിയായ ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്രി ദേവിക്കെതിരെയടക്കം ശരണില് തന്നെ ലാലൂ മത്സരിച്ചിട്ടുണ്ട്. വലിയ ഭൂരിപക്ഷത്തില്‍ താന്‍ ഇത്തവണ ശരണില് ജയിക്കുമെന്നാണ് ലാലൂവിന്റെ അവകാശവാദം. അതേസമയം, ലാലൂവിന്റെ ശ്രമം വോട്ടുവിഭജിക്കാനാണെന്നാണ് എതിരാളികള്‍ ഒരുപോലെ ആരോപിക്കുന്നത്.
Content Highlights: Lalu's daughter vs Laloo Prasad Yadav in Bihar's Saran Lok Sabha seat
Published: 03 May 2024, 11:13 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented