ബെംഗളൂരു: കർണാടക വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറിനെതിരേ  ബി.ജെ.പി. നേതാവ് സഞ്ജയ് പാട്ടീൽ നടത്തിയ പരാമർശം വിവാദത്തിൽ. മന്ത്രിക്ക് സുഖമായി ഉറങ്ങാൻ എക്സ്ട്രാ പെഗ്, അല്ലെങ്കിൽ ഉറക്ക ഗുളിക വേണമെന്നായിരുന്നു ബി.ജെ.പി. മുൻ എം.എൽ.എ. കൂടിയായ സഞ്ജയ് പാട്ടീലിന്റെ പരാമർശം. ബെൽഗാവിയിലെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ വെച്ചായിരുന്നു പരാമർശം.

To advertise here,

ബെൽഗാവിയിൽ ബി.ജെ.പിയെ പിന്തുണച്ചു കൊണ്ട് നിരവധി സ്ത്രീകളാണ് കടന്നുവരുന്നത്. ഉറക്കം നഷ്ടപ്പെട്ട ലക്ഷ്മി ഹെബ്ബാൾക്കറിന് സുഖനിദ്രയ്ക്ക് ഉറക്ക ഗുളികയോ രണ്ട് പെഗോ വേണ്ടിവരും. രമേഷ് ജാർക്കി ഹോളിയുടെ പ്രചാരണം കാണാൻ അവർക്ക് ബുദ്ധിമുട്ടായിരിക്കും- സഞ്ജയ് പാട്ടീൽ ബെൽഗാവിയിലെ പൊതുയോഗത്തിൽ വെച്ച് ശനിയാഴ്ച പറഞ്ഞു. 

ലക്ഷ്മി ഹെബ്ബാൾക്കറിനെതായ പരാമർശത്തിൽ മുഴുവൻ സ്ത്രീകളേയും അപമാനിക്കുകയാണ് ബിജെപി ചെയ്തിരിക്കുന്നതെന്ന്  കർണാടക കോൺഗ്രസ് തിരിച്ചടിച്ചു. സ്ത്രീകൾക്കെതിരായ പ്രവർത്തനങ്ങൾ ബിജെപിയിൽ വർധിച്ചു വരികയാണെന്നും കോൺഗ്ര് ആരോപിച്ചു.