ന്യൂഡല്‍ഹി: പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി അനില്‍ കെ. ആന്റണി ബി.ജെ.പിയുടെ പ്രകടനപത്രിക സമിതിയില്‍. കേരളത്തില്‍ നിന്നുള്ള ഏക അംഗമാണ് അനില്‍ ആന്റണി. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയാണ് പേരുകള്‍ പ്രഖ്യാപിച്ചത്.
രാജ്നാഥ് സിങാണ് 27 അംഗ സമിതിയുടെ അധ്യക്ഷന്‍. കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, പിയൂഷ് ഗോയല്‍, നിര്‍മലാ സീതാരാമന്, അര്ജുന് മുണ്ടെ എന്നിവരും സമിതിയിലെ അംഗങ്ങളാണ്. കൂടാതെ, മധ്യപ്രദേശ്, അസം, ഛത്തീസ്ഗഢ്,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സമിതിയിലുണ്ട്. തിരുവനന്തപുരത്തെ എന്‍.ഡി.എ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറും സമിതിയില്‍ അംഗമാണ്. കര്‍ണാടകയില്‍ നിന്നുള്ള അംഗമാണ് രാജീവ്.
2023 ഏപ്രില്‍ ആറിനായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകന് അനില്‍ കെ. ആന്റണി ബി.ജെ.പി.യില്‍ ചേരുന്നത്. എ.ഐ.സി.സി.യുടെ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ ദേശീയ കോ-ഓര്‍ഡിനേറ്ററായിരുന്ന അനില്‍, അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്നാണ് കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചത്.
Content Highlights: BJP Election Manifesto Committee
Published: 30 Mar 2024, 04:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented