രാമനാഥപുരം: തിരഞ്ഞെടുപ്പുകാലത്ത് അപരൻമാരുടെ ശല്യം പുതിയകാര്യമല്ല. എന്നാൽ, തമിഴ്നാട്ടിലെ രാമനാഥപുരത്ത് അപരന്മരുടെ വിളയാട്ടമാണ്. ഇവിടെ സ്വതന്ത്രനായി മത്സരിക്കുന്ന മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവത്തിന് ഇത്തവണ നേരിടേണ്ടിവരിക 'ഒ. പനീർശെൽവം' എന്ന പേരിലുള്ള നാല് അപരൻമാരെയാണ്. വോട്ടോർമാരാകട്ടെ ഒ. പനീർശെൽവം എന്നപേരിൽ അഞ്ച് സ്ഥാനാർഥികളെയാണ് തിരഞ്ഞെടുപ്പ് യന്ത്രത്തിൽ കാണുക.
'ഒ.' എന്ന ഇനിഷ്യലിലുള്ള നാലുപേരെയാണ് ഒട്ടക്കരത്തേവര്‍ പനീര്‍സെല്‍വം എന്ന മുൻ മുഖ്യമന്ത്രിക്ക് എതിരേ രംഗത്തിറക്കിയിരിക്കുന്നത്. ഒച്ചപ്പന്‍ പനീര്‍സെല്‍വ്വം, ഒയ്യ പനീര്‍സെല്‍വ്വം, ഒച്ച തേവര്‍ പനീര്‍സെല്‍വ്വം, ഒയ്യാരം പനീര്‍സെല്‍വം എന്നിവരാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട വിവരം പ്രകാരം മുന്‍ മുഖ്യ മന്ത്രിയുടെ അതേപേരില്‍ മത്സരിക്കുന്നത്.
തേനി സ്വദേശിയായ മുന്‍ മുഖ്യമന്ത്രിയോടൊപ്പം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഒയ്യാരം പനീര്‍സെല്‍വ്വം രാമനാഥപുരം ജില്ലക്കാരനും ബാക്കി നാലുപേരും മധുര സ്വദേശികളുമാണ്. എ.ഐ.ഡി.എം.കെയില്‍ നിന്ന് പുറത്തായ ഒ.പനീര്‍സെല്‍വം നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച് ഒരു ദിവസത്തിനു ശേഷമാണ് ബാക്കി നാലുപേരും പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ബക്കറ്റ്, ചക്ക, മുന്തിരി എന്നിവയില്‍ ഒന്ന് ഇലക്ഷന്‍ ചിഹ്നമായി വേണമെന്നാണ് മുന്‍ മുഖ്യമന്ത്രിയും അപരനായ ഒച്ചതേവര്‍ പനീര്‍സെല്‍വവും ഒരേപോലെ ആവശ്യപ്പെട്ടിരിക്കുന്നത്.
എടപ്പാടി കെ. പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എ.ഐ.ഡി.എം.കെയുടെ തിരഞ്ഞെടുപ്പ് തന്ത്രമാണിതെന്ന് മുന്‍ മുഖ്യമന്ത്രിയുടെ അനുയായികള്‍ പ്രതികരിച്ചു. 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒ.പനീര്‍സെല്‍വം ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹങ്ങള്‍ വന്നിരുന്നു. രാമനാഥപുരം മണ്ഡലത്തില്‍നിന്ന് 23 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. മുഖ്യ എതിരാളി എ.ഐ.ഡി.എം.കെ സ്ഥാനാര്‍ഥി പി. ജയപെരുമാളും ഡി.എം.കെയുമായി ചേര്‍ന്ന് മത്സരിക്കുന്ന മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി കനി കെ. നവാസും ഇതില്‍ ഉള്‍പ്പെടുന്നു. ഏപ്രില്‍ 16-നാണ് തമിഴ്‌നാട്ടില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുക.
Content Highlights: 5 panneerselvams contesting from tamil Nadu including former chief minister o paneerselvam
Published: 27 Mar 2024, 09:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented