മേപ്പാടി: തുടര്‍ച്ചയായി ഇത് അഞ്ചാംതവണയാണ് രാധാ രാമസ്വാമി ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കഴിഞ്ഞ നാലുതവണയും മേപ്പാടി ഗ്രാമപ്പഞ്ചായത്തിലേക്ക് മത്സരിച്ച ഇവര്‍ ഇത്തവണയും പതിവുതെറ്റിച്ചിട്ടില്ല. 22-ാം വാര്‍ഡായ മാനിവയലില്‍നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായാണ് രാധാ രാമസ്വാമി ജനവിധി തേടുന്നത്. കഴിഞ്ഞ നാലുതവണയും വിജയം രാധാ രാമസ്വാമിക്കൊപ്പമായിരുന്നു.
2005-ല്‍ അഞ്ചാം വാര്‍ഡായ പൂത്തക്കൊല്ലിയില്‍നിന്നാണ് രാധാ രാമസ്വാമി ആദ്യമായി ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അന്ന് എല്‍ഡിഎഫിന്റെ ഭാഗമായിരുന്ന ഡിഐസി പ്രതിനിധിയായാണ് അവര്‍ തിരഞ്ഞെടുക്കപ്പെട്ടത്.
എല്‍ഡിഎഫ് ഭരണസമിതിയില്‍ അവര്‍ പ്രസിഡന്റായിരുന്നു. 2010, 2015 തിരഞ്ഞെടുപ്പുകളില്‍ 16-ാം വാര്‍ഡായ എരുമക്കൊല്ലിയില്‍നിന്നും 2020-ല്‍ 20-ാം വാര്‍ഡായ കോട്ടനാടുനിന്നുമാണ് രാധാ രാമസ്വാമി ജനവിധി തേടിയത്. നിലവില്‍ മേപ്പാടി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്.
പുനര്‍വിഭജനത്തെ തുടര്‍ന്ന് പഴയ പുത്തൂര്‍വയല്‍ വാര്‍ഡ് വിഭജിച്ചാണ് മാനിവയല്‍, കോട്ടവയല്‍ എന്നീ രണ്ട് വാര്‍ഡുകള്‍ രൂപവത്കരിച്ചത്. 2015-ലും 2020-ലും പുത്തൂര്‍വയലില്‍ ജനവിധി എല്‍ഡിഎഫിനോടൊപ്പമായിരുന്നു.
അതുകൊണ്ടുതന്നെ എല്‍ഡിഎഫിന് മുന്‍തൂക്കമുള്ള മാനിവയലില്‍ രാധാ രാമസ്വാമി കടുത്തമത്സരമാണ് നേരിടുന്നത്. സിപിഎമ്മിലെ സ്മിതാ സഹദേവനാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എന്നാല്‍, പതിവുതെറ്റാതെ വോട്ടര്‍മാര്‍ തനിക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് പറയുന്ന
Content Highlights: Radha Ramaswamy is contesting her fifth consecutive local body election in Meppadi. A strong UDF candidate, she aims for another win. Learn more about her political journey.
Published: 03 Dec 2025, 03:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented