രാഷ്ട്രീയപോരാട്ടങ്ങളില്‍ വര്‍ഷങ്ങളായി കൈപ്പത്തിയോടുള്ള കൂറ് ഇത്തവണയും അതുപോലെ നിലനിര്‍ത്തിയിരിക്കുകയാണ് വയനാട്. ജില്ലാപഞ്ചായത്തിലടക്കം വമ്പിച്ച ഭൂരിപക്ഷമാണ് യുഡിഎഫ് സ്വന്തമാക്കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നാല് ബ്ലോക്ക് പഞ്ചായത്തുകള്‍ ഇരുമുന്നണികളും തുല്യമായി പങ്കിട്ടപ്പോള്‍ ഇത്തവണ എല്‍ഡിഎഫിന് ചെറിയൊരു സാധ്യതപോലും യുഡിഎഫ് നല്‍കിയില്ല. രണ്ട് മുന്നണികള്‍ക്കും നിലവിലെ മുനിസിപ്പാലിറ്റി നഷ്ടപ്പെടുകയും ഒന്ന് പിടിച്ചെടുക്കുകയും ചെയ്തു. മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ 21 സീറ്റുകളില്‍ വിജയിച്ച് യുഡിഎഫ് ഭരണം നിലനിര്‍ത്തി. ഗ്രാമപഞ്ചായത്തിലെ ജനവിധി ഇരുമുന്നണികള്‍ക്കും അമിതാഹ്ലാദത്തിനുള്ള വക നല്‍കിയില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിന്നും രണ്ട് മുന്നണികള്‍ക്കും ഓരോ പഞ്ചായത്ത് വീതം നഷ്ടമാവുകയും രണ്ടിടത്തും ആര് ഭരിക്കുമെന്നത് ബിജെപി സ്ഥാനാര്‍ഥികളും സ്വതന്ത്രരും തീരുമാനിക്കുകയും ചെയ്യും.
ജില്ലാപഞ്ചായത്തില്‍ ശക്തി തെളിയിച്ച് യുഡിഎഫ്
മുന്‍വര്‍ഷത്തെ ഭരണം നറുക്കിട്ടെടുത്തതാണെങ്കില്‍ ഇത്തവണ വയനാട് ജില്ലാപഞ്ചായത്ത് ഭരിക്കാന്‍ ആരുടേയും സഹായം വേണ്ടെന്ന് കൃത്യമായി തെളിയിച്ചിരിക്കുകയാണ് യുഡിഎഫ്. കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും ഒരു ഡിവിഷന്‍ വര്‍ധിച്ച് 37 ഡിവിഷനിലാണ് ജനം വിധിയെഴുതിയത്. വിജയിച്ച 15 സീറ്റുകളിലും യുഡിഎഫ് വമ്പിച്ച ഭൂരിപക്ഷത്തോടെ തങ്ങളുടെ സ്ഥാനമുറപ്പിച്ചു. സിപിഎം മീനങ്ങാടി ഏരിയ സെക്രട്ടറി സ്ഥാനം ഉപേക്ഷിച്ച് അമ്പലവയല്‍ ഡിവിഷനില്‍ മത്സരത്തിനിറങ്ങിയ എന്‍ പി കുഞ്ഞുമോള്‍ 11,200 വോട്ടില്‍ അടിപതറി. സിപിഎം പ്രതിനിധിയായി തവിഞ്ഞാലില്‍ മത്സരത്തിനിറങ്ങിയ എഴുത്തുകാരിയായ റഹീമ വാളാടിനും കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സംഷാദ് മരക്കാര്‍ ഇത്തവണ പനമരം ബ്ലോക്ക് പഞ്ചായത്തിലായിരുന്നു മത്സരിച്ചത്. ഇവിടെ വിമതസ്ഥാനാര്‍ഥിയായ ബിനു ജേക്കബ് അട്ടിമറി വിജയം നേടി.
ബ്ലോക്ക് പഞ്ചായത്ത്; നാലില്‍ നാലും യുഡിഎഫിനൊപ്പം
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിടിച്ചെടുത്ത മാനന്തവാടിയും രണ്ട് പതിറ്റാണ്ടായി ഇടതുപക്ഷത്തിനൊപ്പം നിന്ന സുല്‍ത്താന്‍ബത്തേരിയും യുഡിഎഫ് തൂത്തുവാരി. നാല് ഡിവിഷനിലും കൃത്യമായ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് വിജയം കൊയ്തത്. വിജയക്കൊടി നാട്ടിയെങ്കിലും കോണ്‍ഗ്രസിലെ വിമതശല്യം പലയിടത്തും ഭീഷണിയായി. ഇടതുപിന്തുണയോടെ കേണ്‍ഗ്രസിനെതിരെ വിമതര്‍ മത്സരിച്ച പാടിച്ചിറ, പുല്‍പള്ളി എന്നീ ഡിവിഷനുകള്‍ യുഡിഎഫ് വിജയിച്ചെങ്കിലും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മത്സരിച്ച പൂതാടി ഡിവിഷനില്‍ വിമതസ്ഥാനാര്‍ഥി ബിനു ജേക്കബ് അട്ടിമറി വിജയം നേടി. 3318 വോട്ടകള്‍ക്കാണ് സംഷാദ് തോല്‍വി സമ്മതിച്ചത്.
യുഡിഎഫിലെ ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസ് (ജേക്കബ്) സ്ഥാനാര്‍ഥിയായ പാര്‍ട്ടിയുടെ സംസ്ഥാന വര്‍ക്കിങ് ചെയര്‍മാന്‍ എം.സി. സെബാസ്റ്റ്യനാണ് മത്സരിച്ചത്. 3138 വോട്ടുകള്‍ക്ക് സിപിഎം സ്ഥാനാര്‍ഥി സജേഷ് സെബാസ്റ്റ്യനെ തോല്‍പ്പിച്ച് എം.സി സെബാസ്റ്റ്യന്‍ പാര്‍ട്ടിയുടെ സീറ്റുറപ്പിച്ചു.
രണ്ട് പഞ്ചായത്തുകളുടെ ഭരണം തീരുമാനിക്കുക ബിജെപി
23 ഗ്രാമപഞ്ചായത്തുകളിലെ അടുത്ത 5 വര്‍ഷത്തെ ഭരണം തീരുമാനിക്കുന്ന ഈ തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികള്‍ക്കും രണ്ട് പഞ്ചായത്തുകള്‍ വീതം നഷ്ടമായി. അമ്പലവയല്‍, പൊഴുതന, തൊണ്ടര്‍നാട്, വെള്ളമുണ്ട, വേങ്ങാപ്പള്ളി എന്നീ പഞ്ചായത്തുകള്‍ ഇടതുമുന്നണിയില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. മീനങ്ങാടി, മൂപ്പൈനാട്, മുട്ടില്‍ എന്നീ പഞ്ചായത്തുകള്‍ എല്‍ഡിഎഫും പിടിച്ചെടുത്തു. പൂതാടി, പുല്‍പള്ളി എന്നീ പഞ്ചായത്തുകളിലാണ് ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തത്. നെന്മേനി പഞ്ചായത്തില്‍ നാലിടത്തും പുല്‍പള്ളിയില്‍ ഒരു വാര്‍ഡിലും ബിജെപി വിജയിച്ചിട്ടുണ്ട്. രണ്ടിടത്ത് ആര് ഭരിക്കും എന്നതില്‍ ബിജെപി ശക്തമായ സ്വാധീനം ചെലുത്തുമെന്നാണ് ഇതിലൂടെ കാണാന്‍ സാധിക്കുന്നത്.
എല്‍ഡിഎഫിന്റെ ശക്തമായ കോട്ടയായ തിരുനെല്ലിയില്‍ ഇടതുപക്ഷത്തിന് വിള്ളല്‍ സംഭവിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ വാര്‍ഡും സ്വന്തമാക്കിയപ്പോള്‍ ഈ വര്‍ഷം 15 സീറ്റുകളാണ് എല്‍ഡിഎഫ് ജയിച്ചത്. ഒന്നാം വാര്‍ഡില്‍ ബിജെപിയും രണ്ട് വാര്‍ഡില്‍ യുഡിഎഫുമാണ് വിജയിച്ചത്.
മുനിസിപ്പാലിറ്റിയില്‍ വെച്ചുമാറ്റം; കഴിഞ്ഞ വര്‍ഷത്തെ ട്രെന്‍ഡ് ആവര്‍ത്തിച്ച് മുന്നണികള്‍
വയനാട്ടില്‍ യുഡിഎഫ് ആധിപത്യം നേടിയപ്പോഴും കല്പറ്റ നഗരസഭ കൈവിട്ടത് അവര്‍ക്ക് തിരിച്ചടിയായി. റിബല്‍ ശല്യവും സ്ഥാനാര്‍ഥി നിര്‍ണയവും കല്പറ്റയില്‍ യുഡിഎഫിന് തിരിച്ചടിയായപ്പോള്‍ സുല്‍ത്താന്‍ ബത്തേരിയിലുണ്ടായ ക്ഷീണത്തിന് കല്പറ്റയിലെ വിജയം എല്‍ഡിഎഫിന് ആശ്വാസമായി. ചരിത്രത്തിലാദ്യമായി കല്പറ്റ നഗരസഭയില്‍ അക്കൗണ്ട് തുറന്ന ബിജെപി രണ്ട് സീറ്റില്‍ ജയിച്ചു.
മാനന്തവാടി മുനിസിപ്പാലിറ്റി ഭരണം നിലനിര്‍ത്തിയ യുഡിഎഫ് സുല്‍ത്താന്‍ ബത്തേരി നഗരസഭ എല്‍ഡിഎഫില്‍ നിന്ന് തിരിച്ചുപിടിച്ചു. കഴിഞ്ഞ തവണ 20 സീറ്റ് ജയിച്ച എല്‍ഡിഎഫ് ഇത്തവണ 14- ല്‍ ഒതുങ്ങിയപ്പോള്‍ 21 സീറ്റില്‍ ജയിച്ച് യുഡിഎഫ് ഭരണം പിടിച്ചു. നഗരസഭയായതിനുശേഷം രണ്ടാം തവണയാണ് മാനന്തവാടിയില്‍ യുഡിഎഫിന് ഭരണം ലഭിക്കുന്നത്.
2020 തദ്ദേശ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട ഒരു സീറ്റ് തിരിച്ചുപിടിച്ച് ബിജെപിയും ബത്തേരി മുന്‍സിപ്പാലിറ്റിയില്‍ മികച്ച നേട്ടം സ്വന്തമാക്കി. നഗരസഭയായതിന് ശേഷം രണ്ടുതവണയും ഭരണം പിടിച്ചെടുത്ത എല്‍ഡിഎഫില്‍ നിന്ന് 19 സീറ്റുകളില്‍ വിജയിച്ചാണ് യുഡിഎഫ് നഗരസഭ ഭരണം പിടിച്ചെടുത്തത്. കഴിഞ്ഞ തവണ ബത്തേരിയില്‍ 23 സീറ്റുകള്‍ നേടിയ എല്‍ഡിഎഫിന് ഇത്തവണ 14 സീറ്റുകള്‍ മാത്രമാണ് നേടാനായത്. ഇവിടെ ലീഗ് വിമതനായി നിന്ന സ്വതന്ത്ര സ്ഥാനാര്‍ഥി വിന്‍സി ബൈജു വിജയിച്ചു.
കല്പറ്റ നഗരസഭയില്‍ വന്‍ മുന്നേറ്റമാണ് ഇടതുപക്ഷത്തിന് നേടാനായത്. 30 വാര്‍ഡുകളിലെയും വോട്ട് എണ്ണി കഴിയുമ്പോള്‍ 15 വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളും എട്ടിടത്ത് യുഡിഎഫും വിജയിച്ചു. ഇവിടെ രണ്ട് വാര്‍ഡുകളില്‍ ജയിച്ച് എന്‍ഡിഎ മുന്നണി മികച്ച നേട്ടം സ്വന്തമാക്കി. പുളിയാര്‍മല, കൈനാട്ടി എന്നീ വാര്‍ഡുകളിലാണ് ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. കഴിഞ്ഞ വര്‍ഷം മുസ്ലീം ലീഗും കോണ്‍ഗ്രസും നറുക്കിട്ട് ഭരിച്ച കല്പറ്റ നഗരസഭയില്‍ കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി നിന്ന കെജി രവീന്ദ്രന്റെ പത്രിക തള്ളിയതും സീറ്റ് തര്‍ക്കവുമടക്കം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായത് യുഡിഎഫിനെ പ്രതികൂലമായി ബാധിച്ചിരുന്നു.ചെയര്‍മാന്‍ സ്ഥാനാര്‍ഥിക്ക് പകരംഡമ്മിയായി മത്സരിച്ച പ്രഭാകരന്‍ സിഎസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
Content Highlights: Wayanad local body election results reveal UDF`s strong performance across district and block panchayats. BJP makes gains in municipalities.
Published: 13 Dec 2025, 07:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented