തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തോറ്റതിനെത്തുടർന്നുണ്ടായ കടുത്ത മനോവിഷമം കാരണം ആത്മഹത്യക്ക് ശ്രമിച്ച യുഡിഎഫ് സ്ഥാനാർഥി മരിച്ചു. അരുവിക്കര പഞ്ചായത്തിലെ മണമ്പൂർ വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ചെറിയകൊണി സ്വദേശി വിജയകുമാരൻ നായർ (59) ആണ് മരിച്ചത്.

To advertise here,

ശനിയാഴ്ച തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വിജയകുമാരൻ വീടിൻ്റെ പുറകുവശത്തുള്ള പേര മരത്തിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചു. ഈ സമയം മകൻ കാണുകയും ഉടൻ തന്നെ കെട്ടഴിച്ച് അദ്ദേഹത്തെ കരകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് ഐസിയുവിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ചൊവ്വാഴ്ച പുലർച്ചെ മരിച്ചു.

തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഈ വാർഡിൽ ബിജെപി സ്ഥാനാർഥിയാണ് വിജയിച്ചത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുണ്ടാകുമ്പോള്‍ മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. ദിശ ഹെല്‍പ്പ് ലൈന്‍: 1056, 0471-2552056)