
തൃശ്ശൂർ എൻജിനീയറിങ് കോളേജ് കൗണ്ടിങ് സ്റ്റേഷനു മുൻപിൽ കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ലാദപ്രകടനം
തൃശ്ശൂര്‍: പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവന് പ്രചാരണത്തിന് തുടക്കമിട്ട്, മുഖ്യമന്ത്രി പിണറായി വിജയന് എല്ലാ സ്ഥാനാര്‍ഥികളെയും പങ്കെടുപ്പിച്ച് പൊതുയോഗം നടത്തിയ തൃശ്ശൂര്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫിന് അടിതെറ്റി. മാത്രമല്ല, പലയിടങ്ങളിലും മൂന്നാംസ്ഥാനത്തായി. 56 സീറ്റില്‍ 15 ഇടങ്ങളിലാണ് മൂന്നാം സ്ഥാനം. മിഷന് ക്വാര്‍ട്ടേഴ്സ് വാര്‍ഡില്‍ നാലാംസ്ഥാനത്തും. എന്‍ഡിഎ ജയിച്ച എട്ടിടങ്ങളില്‍ അഞ്ചിലും എല്‍ഡിഎഫ് മൂന്നാമതാണ്. എന്‍ഡിഎ സീറ്റ് നിലനിര്‍ത്തിയ പൂങ്കുന്നത്ത് എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥി പി.വി. മുരളിക്ക് ലഭിച്ചത് 321 േവാട്ടാണ്. വിജയിച്ച രഘുനാഥ് സി. മേനോന് 1,210 വോട്ടു നേടി.
യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ച കുട്ടന്‍കുളങ്ങര വാര്‍ഡിലും എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി മൂന്നാമതായി. വിജയിച്ച അഞ്ജലി രാകേഷ് 1,052 വോട്ടു നേടിയപ്പോള്‍ മൂന്നാമതെത്തിയ എല്‍ഡിഎഫിലെ ലളിതാംബികയ്ക്ക്് 727 വോട്ടാണ് കിട്ടിയത്. എന്‍ഡിഎയിലെ വി. കൃഷ്ണമോഹന് 1,255 വോട്ടുനേടി ജയിച്ച പാട്ടുരായ്ക്കല്‍ വാര്‍ഡിലും എല്‍ഡിഎഫ് സ്ഥനാര്‍ഥി പി. പങ്കജാക്ഷന് 554 വോട്ടുനേടി മൂന്നാം സ്ഥാനത്തായി.
യുഡിഎഫിലെ അഡ്വ. സുബി ബാബു 1,572 വോട്ടുനേടി ജയിച്ച ഗാന്ധിനഗര്‍ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശാരിമോള്‍ ടീച്ചര്‍ 586 വോട്ടുനേടി മൂന്നാംസ്ഥാനത്തായി. നെട്ടിശ്ശേരി വാര്‍ഡില്‍ യുഡിഎഫിലെ സിന്റോമോള് സോജന് 1,353 വോട്ടുനേടി ജയിച്ചപ്പോള്‍ എല്‍ഡിഎഫിലെ രാധികാ ഉണ്ണികൃഷ്ണന് 989 വോട്ടുനേടി മൂന്നാമതായി.
യുഡിഎഫിലെ അഡ്വ. ജോയി ബാസ്റ്റ്യന്‍ ചാക്കോള 766 വോട്ടുനേടി ജയിച്ച ചെമ്പുക്കാവ് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഡെല്‍സണ്‍ ഡേവിസ് പെല്ലിശ്ശേരി 106 നേടി മൂന്നാമതെത്തി.
മിഷന് ക്വാര്‍ട്ടേഴ്സ് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നാലാം സ്ഥാനത്താണ്. യുഡിഎഫിലെ ബൈജു വര്‍ഗീസ് 1,037 വോട്ടുനേടി ജയിച്ചപ്പോള്‍ നാലാം സ്ഥാനത്തെത്തിയ പി.ആര്. ജീജയ്ക്ക് കിട്ടിയത് 116 വോട്ടാണ്. കോണ്‍ഗ്രസ് വിമതനായി സ്വതന്ത്രനായി മത്സരിച്ച ഷോമി ഫ്രാന്‍സിസ് 1,393 വോട്ടു നേടി ജയിച്ച കുരിയച്ചിറ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.ആര്. വത്സന് 361 വോട്ടുനേടി മൂന്നാം സ്ഥാനത്താണ്.
യുഡിഎഫിലെ രശ്മി ഉണ്ണികൃഷ്ണന് 1,225 വോട്ടുനേടി ജയിച്ച എടക്കുന്നി വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കരോളിന് പെരിഞ്ചേരി 642 വോട്ടുകിട്ടി മൂന്നാംസ്ഥാനത്തായി.
സ്വതന്ത്രനായി മത്സരിച്ച റാഫി ജോസ് (കുട്ടി റാഫി) 1,336 വോട്ടുനേടി ജയിച്ച ചിയ്യാരം സൗത്ത് വാര്‍ഡില്‍ മൂന്നാംസ്ഥാനത്തെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രകാശന് മേല്വീട്ടിലിന് കിട്ടിയത് 220 വോട്ടാണ്. എന്‍ഡിഎയിലെ പൂര്‍ണിമാ സുരേഷ് 793 വോട്ടുനേടി ജയിച്ച തേക്കിന്‍കാട് വാര്‍ഡില്‍ മൂന്നാംസ്ഥാനത്തായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷീബയ്ക്ക് കിട്ടിയത് 172 വോട്ടാണ്.
എന്‍ഡിഎയിലെ അഡ്വ. എം. രേഷ്മാ മേനോന് 557 േവാട്ടുനേടി ജയിച്ച തിരുമ്പാടി വാര്‍ഡിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് മൂന്നാംസ്ഥാനമാണ്. രജനി രാമകൃഷ്ണന് 91 വോട്ടാണ് കിട്ടിയത്. നറുക്കെടുപ്പിലൂടെ എന്‍ഡിഎ സ്ഥാനാര്‍ഥി വിനോദ്കൃഷ്ണയെ വിജയിയായി പ്രഖ്യാപിച്ച (745 വോട്ട്) കോട്ടപ്പുറം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.ഹരി 369 വോട്ടുനേടി മൂന്നാംസ്ഥാനത്താണ്. കാര്യാട്ടുകര വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ. സുമേഷ് 1.648 വോട്ടുനേടി ജയിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍.വി. രഞ്ജിത്ത് 794 വോട്ടുനേടി മൂന്നാമതാണ്. യുഡിഎഫിലെ വത്സലാ ബാബുരാജ് 951 വോട്ടുനേടി ജയിച്ച അയ്യന്തോള്‍ ഡിവിഷനില്‍ മൂന്നാംസ്ഥാനത്തെത്തിയ എല്‍ഡിഎഫിലെ ലതാ സിദ്ധകുമാര്‍ േനടിയത് 274 വോട്ടാണ്. യുഡിഎഫിലെ മേഫി ഡെല്സന് 2,060 വോട്ടുനേടി ജയിച്ച പുതൂര്‍ക്കര വാര്‍ഡില്‍ മൂന്നാം സ്ഥാനത്തായ എല്‍ഡിഎഫിലെ ജയന് മാഷ് നേടിയത് 642 വോട്ടാണ്.
Content Highlights: UDF regains Thrissur Corporation! LDF falters, securing third place in many wards, including those previously held by NDA. See the full results.
Published: 14 Dec 2025, 06:47 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented