തിരുവനന്തപുരം: എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി വേണ്ടി വര്‍ക്കല ഇടവയില്‍ ചുവരെഴുതി സ്പാനിഷുകാര്‍. ഇടവ ശ്രീഎയിറ്റ് 15, 16 വാര്‍ഡുകളിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കുവേണ്ടിയാണ് വിദേശികള്‍ ചുവരെഴുതിയത്.

To advertise here,

സ്‌പെയിനില്‍നിന്ന് കേരളത്തിലെത്തിയ മൂന്നംഗസംഘം, ചുവരെഴുത്ത് നടക്കുമ്പോള്‍ അതുവഴി നടക്കാന്‍ ഇറങ്ങിയതായിരുന്നു. ചുവരെഴുതുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ മൂവരും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പംകൂടി.

ദമ്പതികളും ഒരുയുവതിയമാണ് ചുവരെഴുത്തില്‍ ചേര്‍ന്നത്. ദമ്പതികള്‍ സ്‌പെയിനിലെ സാമൂഹ്യ പ്രവര്‍ത്തകരും ഗായകരും കൂടിയാണ്. അവിടെ രാഷ്ട്രീയത്തില്‍ സജീവ പ്രവര്‍ത്തകരുമാണ്.

ദമ്പതികള്‍ ഗാനം ആലപിച്ചു കൊണ്ടാണ് പതിനാറാം വാര്‍ഡ് സ്ഥാനാര്‍ഥി റോഷ്‌നിക്ക് വേണ്ടി ചുവരെഴുത്ത് നടത്തിയത്. വിനോദസഞ്ചാരിത്തിനെത്തിയ ഇരുവരും വര്‍ക്കല ക്ലിഫിലാണ് താമസം.

ഇവര്‍ പതിവായി പ്രധാനറോഡ് വഴി കാപ്പില്‍ ബീച്ചിലേക്കു നടക്കാന്‍ ഇറങ്ങാറുണ്ട്. കഴിഞ്ഞദിവസം നടക്കാന്‍ ഇറങ്ങാന്‍ പതിവിലേറെ താമസിക്കുകയും കഠിനമായ ചൂടുകാരണം ഇടറോഡുവഴി നടന്നു വരുന്നതിനിടയിലാണ് ചുവരെഴുത്ത് ശ്രദ്ധയില്‍പ്പെട്ടത്.