
തിരുവനന്തപുരം: മരുതറയിലെ ഏജന്റായ ബീനാ പി. നായർ തിരുവനന്തപുരം കോർപ്പറേഷനിൽ നെടുങ്കാട് വാർഡിൽ യുഡിഎഫിനു വേണ്ടിയാണ് രംഗത്തിറങ്ങുന്നത്. തണൽ എന്ന സന്നദ്ധസംഘടനയുടെ പ്രവർത്തകകൂടിയാണ്.
മലയിൻകീഴ് പഞ്ചായത്തിലെ മണപ്പുറം വാർഡിലാണ് എൽഡിഎഫ് സ്ഥാനാർഥിയായി അണ്ണറ ഏജന്റ് എം. അനിൽകുമാർ മത്സരിക്കുന്നത്. 2005-2010 വർഷം മലയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. സിപിഎം വിളപ്പിൽ ഏരിയാ അംഗമാണ്. മുപ്പതുവർഷത്തിലേറെയായി പത്രവിതരണം നടത്തുന്നു.
തിരുവനന്തപുരം കോർപ്പറേഷൻ കഴക്കൂട്ടം വാർഡിലാണ് വടക്കുംഭാഗം ഏജന്റ് എസ്. അനിൽകുമാർ എൻഡിഎയ്ക്കു വേണ്ടി രംഗത്തിറങ്ങുന്നത്. 20 വർഷമായി പത്രവിതരണം നടത്തുന്ന അനിൽകുമാർ ബിജെപി മുൻ സംസ്ഥാന സമിതിയംഗവും നിലവിൽ സിറ്റി ജില്ലാ ഉപാധ്യക്ഷനുമാണ്.
കീഴാറ്റിങ്ങൽ ഏജന്റായ ഡി. സന്തോഷ് കടയ്ക്കാവൂർ ശാസ്താനട വാർഡിലാണ് യുഡിഎഫ് സ്ഥാനാർഥിയായി രംഗത്തിറങ്ങിയിരിക്കുന്നത്. കോൺഗ്രസ് കടയ്ക്കാവൂർ മണ്ഡലം വൈസ് പ്രസിഡന്റായ സന്തോഷ് 17 വർഷമായി പത്രവിതരണം നടത്തുന്നു.
കടയ്ക്കാവൂർ തിനവിള വാർഡിൽ എൽഡിഎഫിനായാണ് സ്റ്റാലിൻമുക്ക് ഏജന്റ് ബി. സജീവ് രംഗത്തിറങ്ങുന്നത്. സിപിഎം തിനവിള ബ്രാഞ്ച് സെക്രട്ടറിയാണ്. കോട്ടുകാൽ ഗ്രാമപ്പഞ്ചായത്തിൽ മന്നോട്ടുകോണം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായാണ് പനയറക്കുന്ന് ഏജന്റ് ടി.വി. ബിജു മത്സരിക്കുന്നത്. രണ്ടാം മത്സരത്തിനിറങ്ങുന്ന ബിജു സിപിഎം മന്നോട്ടുകോണം ബ്രാഞ്ച് അംഗമാണ്. 26 വർഷമായി പത്രവിതരണം നടത്തുന്നു.
മുട്ടയ്ക്കാട് ഏജന്റായ പി. വേണുഗോപാലൻനായർ വെങ്ങാനൂർ പഞ്ചായത്തിലെ മുട്ടയ്ക്കാട് വാർഡിൽ എൽഡിഎഫിനു വേണ്ടിയാണ് മത്സരിക്കുന്നത്. രണ്ടാംതവണ മത്സരത്തിനിറങ്ങുന്ന അദ്ദേഹം 42 വർഷമായി പത്രവിതരണം നടത്തുന്നു.
തൈത്തോട്ടം ഏജന്റായ വി.പി. ഷിനോജ് നെയ്യാറ്റിൻകര നഗരസഭയിലെ തൊഴുക്കൽ വാർഡിൽ സ്വതന്ത്രനായാണ് മത്സരിക്കുന്നത്. 20 വർഷമായി പത്രവിതരണം നടത്തുന്നു. 21 വർഷമായി തൃപ്പാദപുരം ഏജന്റായ എസ്.എസ്. സുനിലിന്റെ രണ്ടാം മത്സരമാണ്. ഇത്തവണ ആറ്റിപ്ര വാർഡിൽ എൻഡിഎ സ്ഥാനാർഥിയാണ്.
പോത്തൻകോട് മടവൂർപ്പാറ പഞ്ചായത്തിൽ എൻഡിഎയ്ക്കായി മത്സരിക്കുന്ന ആർ. ജയചന്ദ്രൻ മുടവൂർപ്പാറ ഏജന്റാണ്. നാലാംതവണ മത്സരിക്കുന്ന ജയചന്ദ്രൻ 13 വർഷമായി പത്രവിതരണം നടത്തുന്നുണ്ട്.
Content Highlights: newspaper agents are stepping into politics in Kerala, running for local body elections across various wards
Published: 28 Nov 2025, 03:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented