അടൂര്‍ (പത്തനംതിട്ട): പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്തിലെ ചേന്നമ്പള്ളി വാര്‍ഡില്‍ അമ്മായിഅമ്മയും മരുമകളും നേര്‍ക്കുനേര്‍ പോരാട്ടത്തില്‍. മുന്‍ പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്തംഗം കുഞ്ഞുമോള്‍ കൊച്ചുപാപ്പിയും മരുമകള്‍ ജാസ്മിന്‍ എബിയുമാണ് മത്സരരംഗത്തുള്ളത്. സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് കുഞ്ഞുമോള്‍ കൊച്ചുപാപ്പി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് ജാസ്മിന്‍ എബി മത്സരിക്കുന്നത്.ആദ്യമാണ് തിരഞ്ഞെടുപ്പ് രംഗത്തേക്ക് വരുന്നത്.
സിപിഐ പ്രവര്‍ത്തകയായിരുന്ന കുഞ്ഞുമോള്‍ കൊച്ചുപാപ്പി രണ്ടുതവണ പഞ്ചായത്തംഗവും ഒരുതവണ ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്നു. എന്നാല്‍, ഇത്തവണ സിപിഐ സീറ്റു നല്‍കിയില്ല. ഇതാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരരംഗത്തെത്തിയത്. ബിജെപി സ്ഥാനാര്‍ഥിയായി പി.വി. നിരുപമയും സ്വതന്ത്ര സ്ഥാനാര്‍ഥിയായി സുരഭി സുനിലും രംഗത്തുണ്ട്.
Content Highlights: Intriguing electoral showdown in Pallickal, Adoor: Mother-in-law and daughter-in-law face off in Chennampally ward. Congress candidate clashes with independent. Find out who wins!
Published: 02 Dec 2025, 01:02 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented