
ഇലവുംതിട്ട(പത്തനംതിട്ട): തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ആവേശത്തിലമര്‍ന്ന് മെഴുവേലി പഞ്ചായത്ത്. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണിസ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പണം പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പുഗോദയിലിറങ്ങി. മൊത്തം 14 വാര്‍ഡാണ് മെഴുവേലി പഞ്ചായത്തിലുള്ളത്. ഇതില്‍ എന്‍ഡിഎ ഒഴിച്ച് മറ്റുരണ്ട് മുന്നണി എല്ലാ വാര്‍ഡിലും തങ്ങളുടെ സ്ഥാനാര്‍ഥികളെ മത്സരരംഗത്ത് ഇറക്കിയിട്ടുണ്ട്. എന്‍ഡിഎ ആറാംവാര്‍ഡില്‍ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നില്ല.
എല്‍ഡിഎഫ് മുന്നണിയില്‍ 12 സീറ്റില്‍ സിപിഎം സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമ്പോള്‍, രണ്ടിടത്ത് ഘടകകക്ഷിയായ സിപിഐ മത്സരാര്‍ഥികളുണ്ട്. മൂന്ന്, ആറ് വാര്‍ഡുകളിലാണ് സിപിഐ മത്സരിക്കുന്നത്. ആറന്മുള മുന്‍ എംഎല്‍എ കെ.സി. രാജഗോപാലന്‍ പഞ്ചായത്തിലെ എട്ടാംവാര്‍ഡില്‍ മത്സരിക്കാനിറങ്ങും എന്ന പ്രത്യേകത ഈ തിരഞ്ഞെടുപ്പിലുണ്ട്. പ്രമുഖ കോണ്‍ഗ്രസ് നേതാവും മെഴുവേലി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ രാധാ ചന്ദ്രനാണ് അദ്ദേഹത്തിന്റെ മുഖ്യ എതിരാളി. 14 വാര്‍ഡിലും യുഡിഎഫ് മുന്നണിയിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെയാണ് അണിനിരത്തുന്നത്.
Content Highlights: Excitement builds in Mezhuveli Panchayat elections! LDF fields former MLA KC Rajagopalan against Congress leader Radhachandran. All fronts submit nominations for 14 wards.
Published: 24 Nov 2025, 06:49 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented