കോയിപ്രം(പത്തനംതിട്ട): ബ്ലോക്ക് പഞ്ചായത്തിനും ഗ്രാമപ്പഞ്ചായത്തിനും പുതിയ പ്രസിഡന്റുമാരെ തിരഞ്ഞെടുത്തു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ അജിത ടീച്ചറെയും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ സി.ജി. ആശയെയുമാണ് തിരഞ്ഞെടുത്തത്.

To advertise here,

അടുത്ത ഭരണസമിതി അധികാരമേല്‍ക്കുന്നതുവരെ ഇവര്‍ക്ക് പദവിയില്‍ തുടരാം. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം നടത്തിയ പ്രസിഡന്റ് തിരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഇതിനുണ്ട്.

എല്‍ഡിഎഫില്‍നിന്ന് രാജിവെച്ച് യുഡിഎഫിലെത്തിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ ഫിലിപ്പ് രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കുമ്പോഴാണ് കോയിപ്രം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. സുജാത രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്. പ്രസിഡന്റ് സ്ഥാനം ഒഴിവുവന്നതോടെയാണ് ശനിയാഴ്ച തിരഞ്ഞെടുപ്പ് നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എസ്സി വനിതാ സംവരണമാണ്. കോണ്‍ഗ്രസില്‍നിന്ന് സി.ജി. ആശയും പി. സുജാതയുംമാത്രമാണ് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.

രണ്ടുപേര്‍ക്കും രണ്ടരവര്‍ഷംവീതമുള്ള ടേമാണ് നിര്‍ദേശിച്ചിരുന്നത്. ആദ്യടേമില്‍ സി.ജി. ആശയായിരുന്നു പ്രസിഡന്റ്. രണ്ടാമത്തെ ടേമില്‍ പി. സുജാതയും. പ്രസിഡന്റ് സ്ഥാനത്തോടൊപ്പം മെമ്പര്‍സ്ഥാനവും പി. സുജാത രാജിവെച്ചതോടെ ആശമാത്രമായിരുന്നു പ്രസിഡന്റ് സ്ഥാനാര്‍ഥി.