To advertise here,

പന്തളം: ബിജെപി പന്തളം നഗരസഭയിലെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. 17 പേരുടെ ആദ്യപട്ടികയില്‍ 11 പേരും പുതുമുഖങ്ങളാണ്. 17 വാര്‍ഡുകളിലേക്ക് ചര്‍ച്ച നടക്കുന്നതേയുള്ളു. തിരഞ്ഞെടുപ്പ് അടുത്തതോടെ പാര്‍ട്ടിമാറി ചേക്കേറുന്നവുടെ എണ്ണം കൂടി. ബിജെപിയിലേക്ക് കഴിഞ്ഞദിവസങ്ങളില്‍ മുപ്പതോളം പേരാണ് എത്തിയത്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു തുടങ്ങിയതോടെയാണ് കൂടുതലാളുകള്‍ പാര്‍ട്ടിയില്‍നിന്ന് മറുകണ്ടം ചാടിത്തുടങ്ങിയത്.

 

സിപിഎം കുരമ്പാല ഇടയാടി ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ കമ്മിറ്റിയംഗം, കുരമ്പാല സര്‍വീസ് സഹകരണസംഘം ബോര്‍ഡംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു കെ. ഹരിയും കുടുംബവുമുള്‍പ്പെടെയുള്ള അംഗങ്ങളാണ് കഴിഞ്ഞ ദിവസം ബിജെപിയിലേക്ക് വന്നത്. ഹരിയുടെ ഭാര്യ രശ്മി ജി.കൃഷ്ണന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായിരുന്നു. സിപിഎം നയങ്ങളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നതെന്ന് കെ. ഹരി പറഞ്ഞു. ബിജെപി ദേശീയ സമതി അംഗം പി.കെ. കൃഷ്ണദാസ്, ജില്ലാ അധ്യക്ഷന്‍ അഡ്വ. വി.എ. സൂരജ് എന്നിവര്‍ ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

ബിജെപി സ്ഥാനാര്‍ഥികള്‍

നഗരസഭയില്‍ 17 വാര്‍ഡില്‍ സ്ഥാനാര്‍ഥികളായി. വാര്‍ഡ്, പേര് എന്ന ക്രമത്തില്‍. 1. രാഹുല്‍ കൃഷ്ണ, 2. ചിത്ര പ്രകാശ്, 6. പുഷ്പലത, 7. ജയശ്രീ കളീക്കല്‍, 8. ലക്ഷ്മി കൃഷ്ണ, 11. ശ്രീലേഖ, 12. ജി. കൃഷ്ണകുമാര്‍, 13. വി. ശ്രീകുമാര്‍, 14. ടി. രൂപേഷ്, 19. ബിന്ദുകുമാരി, 20. കെ. സീന, 24. എസ്. ധന്യ, 25. യു. രമ്യ, 26. കെ.ആര്‍. രവി, 29. അനുമോദ്, 33. സതി മനോഹര്‍, 34. സുശീലാ സന്തോഷ്.

32 പേരെ പ്രഖ്യാപിച്ച് യുഡിഎഫ്

പന്തളം: നഗരസഭയിലെ 32 വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വാര്‍ഡ്, പേര് എന്ന ക്രമത്തില്‍. 1. കെ.ആര്‍. വിജയകുമാര്‍, 2. സുനിത വേണു, 3. ബിന്ദു വിജു, 4. ബേബി ശ്രീകുമാര്‍, 5. എം.ജി. മുരളീധരന്‍, 6. ശാന്തി സുരേഷ്, 8. ഹസിന സജാദ്, 9. ഷിഫ ലത്തീഫ്, 10. രജിത, 11. എ. നൗഷാദ് റാവുത്തര്‍, 12. കുഞ്ഞുമ്മന്‍ സാമുവല്‍, 13. അനിത ഉദയന്‍, 14. എം. മനോജ് കുമാര്‍, 15. ഷീബ സജു, 16. പ്രകാശ് പ്ലാവിളയില്‍, 17. ബെന്‍സി എബ്രഹാം, 18. ഉണ്ണികൃഷ്ണപിള്ള, 19. കിരണ്‍ കുരമ്പാല, 20. സി.പി. സുനി, 21. കെ.കെ. ജോസ്, 22. എസ്.ചാക്കോ, 24. ആനി ജോണ്‍ തുണ്ടില്‍, 25. പന്തളം മഹേഷ്, 26. കെ.എസ്. ശിവകുമാര്‍, 27. ഗീത പി.നായര്‍, 28. വത്സലകുമാരി, 29. സിബി കോശി, 30. രത്നമണി സുരേന്ദ്രന്‍, 31. രാഹുല്‍രാജ്, 32. മഞ്ജു വിശ്വനാഥ്, 33. സുധാ അച്യുതന്‍, 34. സുധാ മധു.

ബിജെപി പന്തളം തെക്കേക്കര സ്ഥാനാര്‍ഥികള്‍

തട്ടയില്‍: ബിജെപി പന്തളം തെക്കേക്കര പഞ്ചായത്തില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. വാര്‍ഡ്, വാര്‍ഡിന്റെ പേര്, സ്ഥാനാര്‍ഥി എന്ന ക്രമത്തില്‍ 4. കീരുകുഴി -ലേഖാ സന്തോഷ്, 8. പാറക്കര -ആര്‍. രജീഷ്, 9. മങ്കുഴി-രാജേന്ദ്രബാബു, 10. തട്ടയില്‍-ജെ. ശ്രീദേവി, 14. ചെറിലയം-മഞ്ജു കൃഷ്ണ, 15. പറന്തല്‍-പി.എസ്. കൃഷ്ണകുമാര്‍.