പാലക്കാട്: കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയ വീ ഫോര്‍ പട്ടാമ്പി നേതാവ് ടിപി ഷാജിക്ക് ഊഷ്മളമായ വരവേല്‍പ് നല്‍കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വി ഫോര്‍ പട്ടാമ്പി പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചുവെന്ന് ടിപി ഷാജി പ്രതികരിച്ചു.
തദ്ദേശതിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ പട്ടാമ്പിയില്‍ എല്‍ഡിഎഫിന്റെ ഭാഗമായിരുന്ന ടി.പി. ഷാജി വൈസ് ചെയര്‍മാന്‍ സ്ഥാനവും അംഗത്വവും രാജിവെച്ചുകൊണ്ടാണ് കോണ്‍ഗ്രസിലേക്കെത്തിയത്. ആത്യന്തികമായി തങ്ങള്‍ കോണ്‍ഗ്രസ്സുകാരാണെന്നും അര്‍ഹമായ അംഗീകാരവും പരിഗണനയും നല്‍കാമെന്ന് കോണ്‍ഗ്രസ് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
കെപിസിസി മുന്‍ അംഗമായ ടി.പി. ഷാജി കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പോടെയാണ് പുതിയ പാര്‍ട്ടിയായ 'വീ ഫോര്‍ പട്ടാമ്പി' രൂപവത്കരിച്ച് മത്സരരംഗത്തെത്തിയത്. സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസിനുള്ളിലെ പടലപ്പിണക്കമാണ് ഷാജിയെ പുറത്തെത്തിച്ചത്. തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 11 സീറ്റും എല്‍ഡിഎഫിന് 10 സീറ്റും വീ ഫോര്‍ പട്ടാമ്പിക്ക് ആറ് സീറ്റും ബിജെപിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്. ടി.പി. ഷാജി പക്ഷം എല്‍ഡിഎഫിനൊപ്പം ചേര്‍ന്നതോടെ നഗരസഭയില്‍ എല്‍ഡിഎഫ് മുന്നണി അധികാരത്തിലെത്തുകയായിരുന്നു. പട്ടാമ്പി നഗരസഭയുടെ ചരിത്രത്തില്‍ തന്നെ എല്‍ഡിഎഫിന് രണ്ടാം തവണയും ഭരണം കിട്ടിയത് കഴിഞ്ഞ തിരഞ്ഞെടുപ്പിലായിരുന്നു.
അടുത്തിടെ വി.കെ. ശ്രീകണ്ഠന്‍ എംപിയുടെ നേതൃത്വത്തിലാണ് ഷാജിയെ തിരികെയെത്തിക്കാനുള്ള ചര്‍ച്ച തുടങ്ങിവെച്ചത്. ഇക്കുറി പട്ടാമ്പി നഗരസഭയുടെ അധ്യക്ഷസ്ഥാനം ജനറല്‍ വിഭാഗത്തിലാണ്. ഇക്കുറി തിരഞ്ഞെടുപ്പില്‍ മത്സരിച്ചുജയിച്ചാല്‍ ടിപി ഷാജിക്ക് നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേക്ക് വഴി തെളിയും. ഇതുസംബന്ധിച്ച ചര്‍ച്ചകളാണ് കോണ്‍ഗ്രസുമായുണ്ടായതെന്ന്. ഇത് കോണ്‍ഗ്രസ് രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നു.
ഇരുന്നൂറോളം അനുയായികൾക്കൊപ്പമാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നതെന്നാണ് ടിപി ഷാജിയുടെ അവകാശവാദം. കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രസിഡന്റ് സണ്ണി ജോസഫ് ഇവരെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചു. പട്ടാമ്പി നഗരസഭ മാത്രമല്ല നിയമസഭാ സീറ്റും കോണ്‍ഗ്രസ് തിരിച്ചുപിടിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. പാലക്കാട്ട് നിന്നും ഇനിയും കൂടുതല്‍ അടിയൊഴുക്കുകള്‍ ഉണ്ടാകും. കോണ്‍ഗ്രസ് നേതാവായിരുന്ന ഷാജിയുടേത് പാര്‍ട്ടിയിലേക്കുള്ള പുനഃഗൃഹപ്രവേശമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ടി.പി. ഷാജി മാത്രമാണ് രാജിവെച്ചിട്ടുള്ളത്.
Content Highlights: we for Pattambi leader TP Shaji rejoins Congress with his supporters. Discussions for Pattambi Municipal Chairperson post were key. Learn more about this political shift.
Published: 06 Nov 2025, 05:10 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented