പെരിന്തല്‍മണ്ണ: മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം പെരിന്തല്‍മണ്ണ നഗരസഭ പിടിച്ചെടുത്ത് യുഡിഎഫ്. 37 വാര്‍ഡുകളില്‍ 21 ഇടത്ത് യുഡിഎഫ് ജയിച്ചു. 16 ഇടങ്ങളിൽ എൽഡിഎഫും വിജയിച്ചു. 1995 ല്‍ നഗരസഭ പിറവിയെടുത്തതിന് ശേഷം നടന്ന ആറ് തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷം തന്നെയാണ് പെരിന്തല്‍മണ്ണ ഭരിച്ചത്. ഇത്തവണ ചരിത്രം കുറിച്ചിരിക്കുകയാണ് യുഡിഎഫ്.

To advertise here,

യുഡിഎഫിൽ10 ഇടങ്ങളില്‍ മുസ്ലീം ലീഗ് പാർട്ടി ചിഹ്നത്തിൽ മത്സരിച്ചവർ വിജയിച്ചു. അഞ്ച് ലീഗ് സ്വതന്ത്രരും, അഞ്ച് കോൺഗ്രസ് സ്ഥാനാർഥിയും ഒരു കോണ്‍ഗ്രസ് വിമതനും വിജയം നേടി.  എൽഡിഎഫിൽ സിപിഎം പാർട്ടി ചിഹ്നത്തിൽ മത്സരിച്ച 14 പേരും രണ്ട് ഇടത് സ്വതന്ത്രരും വിജയിച്ചു. 

2020 ല്‍ 34 വാര്‍ഡുകളില്‍ 20 എണ്ണത്തില്‍ എല്‍ഡിഎഫും 14 ഇടത്ത് യുഡിഎഫും ആയിരുന്നു. പെരിന്തല്‍ മണ്ണ കാലങ്ങളായി എല്‍ഡിഎഫിന്റെ പക്ഷത്താണെങ്കിലും ഇത്തവണ ചരിത്രം വഴിമാറുമെന്ന് യുഡിഎഫ് നേതാക്കള്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നു. 10 വര്‍ഷമായി ഒരുമിച്ച് ഇടതുപക്ഷം ഭരിച്ചിട്ടും നഗരസഭയില്‍ വികസന മുന്നേറ്റമുണ്ടായില്ലെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം.

ഇതുവരെയുള്ള വിവരം അനുസരിച്ച് അഞ്ചിടങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചിട്ടുണ്ട്.