കോട്ടയ്ക്കൽ: കേരളമാകെ യുഡിഎഫ് കൊടുങ്കാറ്റായപ്പോള്‍ ഒതുക്കുങ്ങലില്‍ കട്ടപ്പ തരംഗമെന്ന് കോണ്‍ഗ്രസ്. ബാഹുബലി സിനിമയിലെ കട്ടപ്പ കഥാപാത്രം ചെയ്തപോലെ ലീഗ് കോണ്‍ഗ്രസിനെ പിന്നില്‍നിന്ന് കുത്തിവീഴ്ത്തിയെന്ന് ഉപമിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒതുക്കുങ്ങലില്‍ ബോര്‍ഡ് സ്ഥാപിച്ചത്. തിരഞ്ഞെടുപ്പില്‍ ഒതുക്കുങ്ങലില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെല്ലാം തോറ്റിരുന്നു.

To advertise here,

23 വാര്‍ഡുകളാണ് പഞ്ചായത്തിലുള്ളത്. ഇതില്‍ ആറ് വാര്‍ഡുകളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്. ബാക്കി സീറ്റുകളില്‍ ലീഗും മത്സരിച്ചിരുന്നു. കോണ്‍ഗ്രസ് മത്സരിച്ച മുഴുവന്‍ സീറ്റിലെ സ്ഥാനാര്‍ഥികളും തോറ്റു. ഈ വാര്‍ഡുകളില്‍ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് ഈ വാര്‍ഡുകളില്‍ തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളേക്കാള്‍ കൂടുതല്‍ വോട്ട് കിട്ടിയതാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചത്.