തുവ്വൂര്‍: തുവ്വൂര്‍ ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫ് അക്കൗണ്ട് തുറന്നു. ഒന്നാം വാര്‍ഡ് പള്ളിപ്പറമ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥി മുഹമ്മദ് അനീസ് ആണ് അക്കൗണ്ട് തുറന്നത്. പിന്നാലെ നീലാഞ്ചേരി വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥി സൈനബ ഇട്ടേപ്പാടന്‍, ഏഴാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥി റിന്‍ഷ ബേബി എന്നിവര്‍ വിജയിച്ചു.

To advertise here,

അഞ്ച് വര്‍ഷം തുവ്വൂര്‍ ഗ്രാമപഞ്ചായത്ത് പിന്നിട്ടത് പ്രതിപക്ഷമില്ലാതെയാണ്. 2015 ല്‍ ഇടത് മുന്നണി ഭരിച്ച പഞ്ചായത്ത് 2020 ല്‍ ഒറ്റ സീറ്റ് പോലും വിട്ടുകൊടുക്കാതെ യുഡിഎഫ് തൂത്തുവാരി. എന്നാല്‍ ഇത്തവണ സ്ഥിതി മാറി.

കഴിഞ്ഞ തവണ 17 അംഗ ഭരണ സമിതിയില്‍ 10 പേര്‍ മുസ്ലീം ലീഗ് അംഗങ്ങളും ഏഴ് കോണ്‍ഗ്രസ് അംഗങ്ങളുമായിരുന്നു.