പൊന്നാനി: പൊന്നാനി നഗരസഭയില്‍ കേവല ഭൂരിപക്ഷം കടന്ന് എല്‍ഡിഎഫ്. ഇതോടെ തുടര്‍ച്ചയായി മൂന്നാം തവണയും പൊന്നാനിയില്‍ എല്‍ഡിഎഫ് ഭരണം തുടരും. 53 വാര്‍ഡുകളില്‍ 30 ഇടങ്ങളില്‍ എല്‍ഡിഎഫ് വിജയിച്ചു. 18 ഇടങ്ങളില്‍ യുഡിഎഫും രണ്ടിടത്ത് ബിജെപിയും ജയിച്ചു ഒരു എസ് ഡിപിഐ സ്ഥാനാർഥിയും വിജയിച്ചു. 73.08 ശതമാനം പേര്‍ ജനവിധി രേഖപ്പെടുത്തിയ നഗരസഭയില്‍ ഇത്തവണ രണ്ട് പക്ഷത്തിനും പ്രതീക്ഷയുണ്ടായിരുന്നു.
2020 ല്‍ 51 വാര്‍ഡുകളില്‍ 38 സീറ്റുകള്‍ നേടിയാണ് എല്‍ഡിഎഫ് ചരിത്ര വിജയം നേടിയത്. യുഡിഎഫ് 13 ഇടങ്ങള്‍ നേടി. മലപ്പുറത്തെ ഇടത് കോട്ടങ്ങളിലൊന്നാണ് പൊന്നാനി.
ഇത്തവണ എൽഡിഎഫിൽ സിപിഎമ്മിന് 30 സീറ്റുകളും എൽഡിഎഫ് സ്വതന്ത്രന് 1 സീറ്റും ഐഎൻഎലിന് 1 സീറ്റും ലഭിച്ചു. യുഡിഎഫിൽ കോണ്‍ഗ്രസ് 10 സീറ്റും ലീഗ് 8 സീറ്റും നേടി.
അതേസമയം മൂന്ന് ദശാബ്ദങ്ങളായി ആധിപത്യമുണ്ടായിരുന്ന പെരിന്തല്‍മണ്ണ എല്‍ഡിഎഫിന് നഷ്ടമായി. യുഡിഎഫ് ആദ്യമായി പെരിന്തല്‍മണ്ണയില്‍ ഭരണംപിടിച്ചു.
Content Highlights: LDF wins absolute majority in Ponnani Municipality, securing a third consecutive term. Explore results and learn about this Left stronghold in Malappuram.
Published: 13 Dec 2025, 11:35 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented