മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയത് മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട യാസ്മിൻ അരിമ്പ്രയ്ക്ക്. ചേരൂർ ഡിവിഷനിൽ നിന്ന് മുസ്ലീം ലീഗ് സ്ഥാനാർഥിയായി മത്സരിച്ച യാസ്മിൻ 33,668 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
നിലവിലെ ജില്ലാ പഞ്ചായത്തംഗം കൂടിയാണ് യാസ്മിൻ. ഇടത് സ്ഥാനാര്‍ഥിയായ ഐഎൻഎലിന്റെ തയ്യില്‍ റംല ഹംസയ്ക്ക് 13027 വോട്ടുകളും ബിജെപി സ്ഥാനാര്‍ഥിയ്ക്ക് 4001 വോട്ടുകളുമാണ് ലഭിച്ചത്.
മലപ്പുറം ജില്ലാ പഞ്ചായത്തിൽ ഇത്തവണ മുഴുവൻ സീറ്റുകളും യുഡിഎഫ് പിടിച്ചെടുത്തു. 33 ഡിവിഷനുകളിൽ 23 ഇടത്ത് മുസ്ലീം ലിഗ് വിജയിച്ചപ്പോൾ പത്തിടത്ത് കോൺഗ്രസ് സ്ഥാനാർഥികളും വിജയം നേടി.
Content Highlights: Yasmin Arimbra of Muslim League secured a record-breaking 33,668 vote majority in Malappuram District Panchayat elections. UDF sweeps all seats!
Published: 14 Dec 2025, 11:16 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented