മുക്കം(കോഴിക്കോട്): നൂല്‍പ്പാലത്തിലെന്നപോലെയായിരുന്നു മുക്കം നഗരസഭയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം വര്‍ഷം എല്‍ഡിഎഫ് ഭരണം പൂര്‍ത്തിയാക്കിയത്. സ്വന്തമായി ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ, ലീഗ് സീറ്റ് നിഷേധിച്ചതില്‍ വിമതനായി മത്സരിച്ച് ജയിച്ച മുഹമ്മദ് അബ്ദുള്‍ മജീദിന്റെ
പിന്തുണ അന്ന് എല്‍ഡിഎഫ് തേടുകയായിരുന്നു. മുഹമ്മദ് അബ്ദുള്‍ മജീദ് ഇത്തവണയും സ്വതന്ത്രനായി മൂന്ന് മുന്നണികള്‍ക്കെതിരേയും മത്സര രംഗത്തുമുണ്ട്.
താന്‍ കഴിഞ്ഞ തവണ മത്സരിച്ച ഇരട്ടകുളങ്ങര വാര്‍ഡില്‍ നിന്നുതന്നെ മത്സരിക്കുമെന്നും വിജയം സുനിശ്ചിതമാണെന്നും മുഹമ്മദ് അബ്ദുള്‍ മജീദ് പറഞ്ഞു. യുഡിഎഫും എല്‍ഡിഎഫും എന്‍ഡിഎയും ഇവിടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുണ്ട്. എന്നാല്‍ വാര്‍ഡില്‍ കൊണ്ടുവന്ന രണ്ടരക്കോടിയുടെ വികസനം ജനങ്ങള്‍ കണ്ടിട്ടുണ്ടെന്നും വോട്ട് തനിക്ക് അനുകൂലമായി മാറുമെന്നും ഇദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഭരണസമിതിയുടെ അവസാന നാളില്‍ എല്‍ഡിഎഫിനുള്ള പിന്തുണ പിന്‍വലിച്ച് മുഹമ്മദ് അബ്ദുള്‍ മജീദ് യുഡിഎഫിനൊപ്പം ചേര്‍ന്ന് ഭരണസമിതിക്കെതിരേ അവിശ്വാസം കൊണ്ടുവന്നിരുന്നു. പക്ഷെ ക്വാറം തികയാത്തതിനാല്‍ പരാജയപ്പെട്ടു. ഇരട്ടകുളങ്ങര വാര്‍ഡില്‍ നിന്നും 16 വോട്ടിനാണ് ലീഗ് സ്ഥാനാര്‍ഥിയായിരുന്ന ഷെരീഫ് വെണ്ണക്കോടിനെ മുഹമ്മദ് അബ്ദുള്‍ മജീദ് അന്ന് പരാജയപ്പെടുത്തിയത്. ഷെരീഫ് വെണ്ണക്കോടിന് 312 വോട്ടും മജീദ് ബാബുവിന് 328 വോട്ടും ലഭിച്ചു. ഇത്തവണയും ഷെരീഫ് വെണ്ണക്കോട് തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി.
മുക്കം മുനിസിപ്പാലിറ്റിയിലെ ആകെയുള്ള 33 സീറ്റില്‍ 15 സീറ്റ് എല്‍ഡിഎഫിനും 15 സീറ്റ് യുഡിഎഫിനും രണ്ട് സീറ്റ് എന്‍ഡിഎയ്ക്കും ഒരു സീറ്റ് ലീഗ് വിമതനുമായിരുന്നു ലഭിച്ചത്. ഭരണം നടത്താന്‍ എല്‍ഡിഎഫിന് ലീഗ് വിമതന്റെയോ എന്‍ഡിഎയുടേയോ പിന്തുണ ആവശ്യമാണെന്ന് വന്നതോടെ മുഹമ്മദ് അബ്ദുള്‍ മജീദ് പിന്തുണയ്ക്കുകയായിരുന്നു.
Content Highlights: Explore the shifting political landscape in Mukkam Municipality as independent candidate Muhammad Abdul Majeed contests against major alliances, highlighting development and his electoral journey.
Published: 20 Nov 2025, 04:27 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented