തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പൂർത്തിയായി . ശനിയാഴ്ച രാവിലെയായിരുന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ഉച്ചയ്ക്കുശേഷം വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ദിവസം പല പഞ്ചായത്തുകളും അപ്രതീക്ഷിത രാഷ്ട്രീയ കരുനീക്കങ്ങൾക്കും അട്ടിമറികൾക്കും സാക്ഷിയായി. ചിലയിടങ്ങളിൽ വോട്ടെടുപ്പ് സമനിലയിലായതോടെ ടോസിലൂടെയായിരുന്നു പ്രസിഡന്റുമാരെ തിരഞ്ഞെടുത്തത്. ചിലയിടങ്ങളിൽ ക്വാറം തികയാത്തതിനാൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്.

To advertise here,