എടവണ്ണ (മലപ്പുറം): അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് എടവണ്ണ ഡിവിഷനിലേക്ക് കോൺഗ്രസ്സിലെ മൂന്ന് സ്ഥാനാർഥികൾ പത്രിക നൽകി.
എടവണ്ണ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി. ഹൈദർ, ഏറനാട് നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഇർഷാദ് ആര്യൻതൊടിക, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എ. സനൂപ് എന്നിവരാണ് നാമനിർദേശ പത്രികൾ സമർപ്പിച്ചത്.
സ്ഥാനാർഥി പരിഗണനക്കായി നേരത്തേ അഞ്ചുപേരുടെ പേരുകൾ ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) മുൻപാകെ ഉയർന്നിരുന്നു. എംഎൽഎമാരായ എ.പി. അനിൽകുമാർ, ആര്യാടൻ ഷൗക്കത്ത്, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് തുടങ്ങിയവരുടെ താത്പര്യപ്രകാരമുള്ള മൂന്നു പേരുകളിലൂന്നിയായി പിന്നീട് ചർച്ച.
ഈ മൂന്ന് സ്ഥാനാർഥികളുടേതാണ് നാമനിർദേശ പത്രികകൾ. സമവായ ചർച്ചകൾ ഫലംകാണുന്നില്ല.
അതേസമയം ഇപ്പോൾ വി. ഹൈദറിന്റെയും ഇർഷാദ് ആര്യൻതൊടികയുടെയും പേരുകളാണ് ഡിസിസിയുടെ പരിഗണനയിലുള്ളത്. ഇർഷാദ് ആര്യൻതൊടികയുടെ പേര് ആര്യാടൻ ഷൗക്കത്തും വി. ഹൈദറിന്റെ പേര് വി.എസ്. ജോയിയുമാണ് നിർദേശിക്കുന്നതെന്നാണ് സൂചന.
മണ്ഡലം പ്രസിഡന്റിനാണ് പ്രാമുഖ്യം നൽകണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ യൂത്ത് കോൺഗ്രസിന് മതിയായ പരിഗണന കിട്ടിയിട്ടില്ലെന്നും ഇതിനാൽ യൂത്ത് കോൺഗ്രസ് ഭാരവാഹിയെ സ്ഥാനാർഥിയായി പ്രഖ്യാപിക്കണമെന്ന് മറു വിഭാഗം പറയുന്നു. ഞായറാഴ്ചയ്ക്കകം സമവായമാകുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.
Content Highlights: Edavanna Division Congress Candidates Submit Nominations Amidst Internal Discussions
Published: 22 Nov 2025, 06:56 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented