
ജനമനസ്സ് ആർക്കൊപ്പം? കേരളത്തിൽ ഇത്തവണ ഭരണത്തുടർച്ചയോ അതോ ഭരണമാറ്റമോ? കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലെ ട്രെൻഡ് എന്താണെന്നറിയാൻ മാതൃഭൂമി നടത്തിയ സർവേയിലെ രണ്ടാം ദിനത്തിൽ 35 മണ്ഡലങ്ങളുടെ ഫലം കൂടി പുറത്തുവിടുന്നു.ഇന്ന് 7 മണിക്കാണ് 35 മണ്ഡലങ്ങളുടെ ഫലം പുറത്തു വിടുക.
മാതൃഭൂമിക്ക് വേണ്ടി സിറ്റിസൺ ഒപ്പീനിയൻ റിസർച്ച് ആൻഡ് ഇവാല്യൂവേഷൻ സെന്റർ കോർ ആണ് സർവേ നടത്തിയിരിക്കുന്ന്. 16000 കേന്ദ്രങ്ങളിൽ നിന്ന് 28432 സാമ്പിളുകളാണ് സർവേയിൽ ഉപയോഗിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം 35 മണ്ഡലങ്ങളുടെ ഫലം പുറത്തുവിട്ടിരുന്നു. 16 ഇടത്ത് എൽഡിഎഫ്, 16 ഇടത്ത് യുഡിഎഫ് എന്നിങ്ങനെയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവിട്ട മണ്ഡലങ്ങളിലെ സർഫേ ഫല സൂചനകൾ. മഞ്ചേശ്വരം, നെയ്യാറ്റിൻകര, ഇടുക്കി എന്നീ മണ്ഡലങ്ങളിൽ ശക്തമായ മത്സരം നടക്കുമെന്നാണ് സർവേയിൽ പറയുന്നത്. മഞ്ചേശ്വരത്ത് എൻഡിഎയും യുഡിഎഫും തമ്മിലാണ് മത്സരം നടക്കുന്നത്.
Content Highlights: Comprehensive pre-poll survey covering 140 constituencies, Analysis of LDF and UDF vote share trends, Data-driven insights from 28,432 samples, Detailed breakdown of competitive seats like Manjeshwaram and Idukki
Published: 07 Mar 2026, 06:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented