കൊല്ലം: മുഖ്യമന്ത്രിക്കസേരയെ ചൊല്ലി കോൺഗ്രസിൽ നടക്കുന്ന പോരാട്ടത്തിൽ വിമർശനവുമായി കരുനാഗപ്പള്ളി നിയുക്ത എംഎൽഎ സി.ആർ. മഹേഷ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

To advertise here,

‘ധർമ്മടത്ത് സാക്ഷാൽ പിണറായി വിജയൻ കുറച്ചെങ്കിലും ധർമ്മസങ്കടത്തിൽ ആയെങ്കിൽ, തളിപ്പറമ്പിലും പയ്യന്നൂരിലും സിപിഎമ്മിനു പോലും അടിപതറാമെങ്കിൽ ജനാധിപത്യത്തിന്റെ ഉൾക്കരുത്ത് കാണാതിരുന്നുകൂടാ. ഇത് സിപിഎമ്മിന് മാത്രമല്ല ബാധകം. അൻപതിനായിരത്തിനും എൺപതിനായിരവും വോട്ടുകൾക്ക് ജയിച്ച യുഡിഎഫ് മണ്ഡലങ്ങളിലും ഇനി അത്ഭുതങ്ങൾ സംഭവിക്കാം അതാണ് ചരിത്രവും കാലവും, എന്നാണ് മഹേഷിന്റെ കുറിപ്പ് ആരംഭിക്കുന്നത്.

‘പല്ലുകുത്തി മണപ്പിക്കുന്നതിനേയും സുഗന്ധമായി കാണുന്നവർ. നാറുന്നതും, മണക്കുന്നതും അറിയാത്തവർ. ജനവികാരം കണ്ടില്ലെന്ന് നടിക്കുന്നവർ. എല്ലാം ഇവിടംകൊണ്ട് തീർന്നു എന്ന് ധരിക്കുന്നുണ്ടെങ്കിൽ തെറ്റാണ്. അൽപം എങ്കിലും ഇന്ത്യയിൽ അവശേഷിക്കുന്നത് പോലും നഷ്ടപ്പെടും. ഇത് പക്ഷം പറച്ചിലായി കാണേണ്ട. വിശക്കുന്നവന്റെ, വിയർക്കുന്നവന്റെ, പണിയെടുക്കുന്നവന്റെ, ഈ മഹാപ്രസ്ഥാനത്തെ സ്‌നേഹിക്കുന്നവന്റെ ജനാധിപത്യത്തിൽ മാറിയും മറിഞ്ഞും പാർട്ടി നോക്കാതെ വോട്ട് ചെയ്യുന്ന നിഷ്പക്ഷമതികളായ ജനങ്ങളുടെ ഹൃദയ വികാരം പങ്കുവെച്ചു എന്ന് മാത്രം, എന്നും മഹേഷ് കുറിപ്പിൽ പറയുന്നു.

സി.ആർ. മഹേഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ധർമ്മടത്ത് സാക്ഷാൽ പിണറായി വിജയൻ കുറച്ചെങ്കിലും ധർമ്മസങ്കടത്തിൽ ആയെങ്കിൽ, തളിപ്പറമ്പിലും, പയ്യന്നൂരിലും സിപിഎം നു പോലും അടിപതറാമെങ്കിൽ ജനാധിപത്യത്തിന്റെ ഉൾക്കരുത്ത് കാണാതിരുന്നുകൂടാ.ഇത് സിപിഎംന് മാത്രമല്ല ബാധകം 50,000 തിനും ,80,000 വും വോട്ടുകൾക്ക് ജയിച്ച യുഡിഎഫ് മണ്ഡലങ്ങളിലും ഇനി അത്ഭുതങ്ങൾ സംഭവിക്കാം അതാണ് ചരിത്രവും കാലവും. പല്ല് കുത്തി മണപ്പിക്കുന്നതിനേയും സുഗന്ധമായി കാണുന്നവർ. നാറുന്നതും, മണക്കുന്നതും അറിയാത്തവർ. ജനവികാരം കണ്ടില്ലെന്ന് നടിക്കുന്നവർ. എല്ലാം ഇവിടംകൊണ്ട് തീർന്നു എന്ന് ധരിക്കുന്നുണ്ടെങ്കിൽ തെറ്റാണ്.അല്പം എങ്കിലും ഇന്ത്യയിൽ അവശേഷിക്കുന്നത് പോലും നഷ്ടപ്പെടും. ഇത് പക്ഷം പറച്ചിലായി കാണേണ്ട. വിശക്കുന്നവന്റെ, വിയർക്കുന്നവന്റെ, പണിയെടുക്കുന്നവന്റെ,ഈ മഹാ പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നവന്റെ ജനാധിപത്യത്തിൽ മാറിയും,മറിഞ്ഞും പാർട്ടി നോക്കാതെ വോട്ട് ചെയ്യുന്ന നിഷ്പക്ഷ മതികളായ ജനങ്ങളുടെ ഹൃദയ വികാരം പങ്കുവെച്ചു എന്ന് മാത്രം. അപ്രിയ സത്യങ്ങൾ പറയേണ്ടി വരുന്ന സാഹചര്യത്തിൽ നഷ്ടപ്പെടുന്നതിനെ ഓർത്ത് ദുഃഖമില്ല. നേടിയതെന്ന് നാം സ്വയം കരുതുന്നതൊന്നും നാം കൊണ്ടുവന്നതല്ലല്ലോ, നാം ഒറ്റയ്ക്ക് നേടിയതും അല്ലല്ലോ.

#PinarayiVijayan #UDFforKerala