തൃശ്ശൂർ: സി.സി. മുകുന്ദനെ നാട്ടികയിൽ സ്ഥാനാർഥിയാക്കാനുള്ള നീക്കവുമായി ബിജെപി. യുഡിഎഫ് പിന്തുണയില്ലെങ്കിലും മത്സരിക്കുമെന്ന നിലപാടിലാണ് സി.സി. മുകുന്ദൻ. ബിജെപി പിന്തുണ സ്വീകരിക്കുമോ എന്ന കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

To advertise here,

മുമ്പ് ബിജെപിയുമായി സഖ്യത്തിലേക്ക് നീങ്ങില്ലെന്ന് സി.സി. മുകുന്ദൻ വ്യക്തമാക്കിയിരുന്നു, എന്നാൽ കോൺഗ്രസും സിപിഎമ്മും കൈവിട്ടതോടെ നിലപാട് മയപ്പെടുത്തുകയാണ് മുകുന്ദൻ. അതേസമയം ആംആദ്മി പാർട്ടി നേതാക്കളും മുകുന്ദനുമായി ചർച്ച നടത്തിയിട്ടുണ്ട്. ആരുടെ പിന്തുണ സ്വീകരിക്കുമെന്ന കാര്യത്തിൽ മുകുന്ദൻ വ്യക്തമായ പ്രതികരണം നടത്തിയിട്ടില്ല.