ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ വിജയം ഉറപ്പാണെന്ന അവകാശവാദവുമായി എൽഡിഎഫ് സ്ഥാനാർഥി എച്ച്. സലാം. എൽഡിഎഫ് 62000 ലധികം വോട്ട് നേടുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ സിപിഎം വിടുകയും യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുകയും ചെയ്തതോടെ ഏറെ ശ്രദ്ധ നേടിയമണ്ഡലമാണ് അമ്പലപ്പുഴ.

To advertise here,

ബിജെപി-യുഡിഎഫ് ഡീലിന്റെ ഭാഗമായി യുഡിഎഫ് സ്ഥാനാർഥി ജി. സുധാകരൻ നേടുന്ന ബിജെപിയുടെ വോട്ടിന്റെ അളവിനനുസരിച്ച് ഭൂരിപക്ഷത്തിൽ വ്യത്യാസം വരും. 5000-ൽ കൂടുതൽ ബിജെപി വോട്ട് യുഡിഎഫ് സ്ഥാനാർഥിക്ക് കിട്ടിയാൽ എൽഡിഎഫ് 5000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും. ബിജെപി 20000-ന് മുകളിൽ വോട്ട് നേടിയാൽ എൽഡിഎഫ് ഭൂരിപക്ഷം 10000 കടക്കും, സലാം കുറിപ്പിൽ പറയുന്നു.

എച്ച്. സലാമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

അമ്പലപ്പുഴയിൽ നോ കൺഫ്യൂഷൻ..അമ്പലപ്പുഴ മണ്ഡലത്തിൽ എൽഡിഎഫ് വിജയത്തിൽ ഒരു കൺഫ്യൂഷനും ഇല്ല. ഏറെ വാശിയേറിയ പോരാട്ടത്തിൽ അഭിമാനകരമായ വിജയം നേടും..

എൽഡിഎഫ് 62000 ലധികം വോട്ട് നേടും. BJP, UDF ഡീലിന്റെ ഭാഗമായി യുഡിഎഫ് സ്ഥാനാർഥി ജി. സുധാകരൻ നേടുന്ന ബിജെപിയുടെ വോട്ടിന്റെ അളവിനനുസരിച്ച് ഭൂരിപക്ഷത്തിൽ വ്യത്യാസം വരും. 5000 ൽ കൂടുതൽ BJP വോട്ട് യുഡിഎഫ് സ്ഥാനാർഥിക്ക് കിട്ടിയാൽ എൽഡിഎഫ് 5000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും.

BJP 20000-ന് മുകളിൽ വോട്ട് നേടിയാൽ എൽഡിഎഫ് ഭൂരിപക്ഷം 10000 കടക്കും.

മാധ്യമങ്ങൾക്ക് ഒരു കൺഫ്യൂഷനും വേണ്ട.

അമ്പലപ്പുഴ ഇടതോരം ചേരും..

രാഷ്ട്രീയ നെറിവ് കാണിക്കും..

വഞ്ചനയുടെ രാഷ്ട്രീയത്തോട് സലാം പറയും..

അമ്പലപ്പുഴയിൽ എല്ലാ ജാതി, മത വിഭാഗത്തിലുമുള്ള മനുഷ്യർ എൽഡിഎഫ് സ്ഥാനാർഥിയായ എനിക്ക് വോട്ട് ചെയ്തിട്ടുണ്ട്. ഇടതുപക്ഷക്കാരും ഇടതുപക്ഷം അല്ലാത്ത ഒരു വിഭാഗം മനുഷ്യരുടെയും വോട്ടുകൾ ലഭിച്ചിട്ടുണ്ട്..

വിജയം ഉറപ്പ്..

എൽ ഡി എഫ് തുടരും..

അമ്പലപ്പുഴ വളരും..

അമ്പലപ്പുഴയിൽ ഉയർന്നു വന്ന പ്രത്യേക രാഷ്ട്രീയ അന്തരീക്ഷത്തിൽ നേരും നെറിവുമാണ് ജീവിതത്തിൽ പ്രധാനമെന്ന് കരുതി വിവേകപൂർവ്വം പിന്തുണച്ച എല്ലാ പ്രിയപ്പെട്ട വോട്ടർമാർക്കും നന്ദി..നമ്മുടെ വിജയത്തിന് വേണ്ടി ഊണും ഉറക്കവും ഉപേക്ഷിച്ച് രാപകൽ ഒരു മാസക്കാലം പ്രവർത്തിച്ച എൽഡിഎഫ് പ്രവർത്തകർക്കും നേതാക്കൾക്കും മനസ് നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു..

എച്ച്. സലാം