ന്യൂഡൽഹി: ജമ്മു കശ്മീരിൽ അക്കൗണ്ട് തുറന്ന് ആം ആദ്മി പാർട്ടി. ജമ്മുവിലെ ദോഡ മണ്ഡലത്തിൽ ആം ആദ്മി പാർട്ടിയുടെ മെഹ്റാജ് മാലിക് 4500-ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു.
ബി.ജെ.പിയുടെ ഗജയ് സിങ് റാണയും നാഷണൽ കോൺഫറൻസിന്റെ ഖാലിദ് നജീപ് സുഹർവാർഡിയുമായിരുന്നു എതിരാളികൾ. 2014-ൽ ബിജെപിയുടെ കൈയിലുണ്ടായിരുന്ന മണ്ഡലമാണ് ദോഡ.
2020-ൽ ജമ്മു കശ്മീരിലെ ജില്ലാ വികസന കൗൺസിൽ (ഡിസിസി) തിരഞ്ഞെടുപ്പിൽ ജയിച്ച മെഹ്റാജ് മാലിക്, കശ്മീരിലെ ലെഫ്റ്റനന്റ് ഗവർണറുടെ കീഴിലുള്ള ഭരണത്തെ ശക്തമായി വിമർശിച്ച് ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ദോഡ മണ്ഡലത്തിൽ ജയിച്ച മെഹ്റാജ് മാലിക്കിന് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് എഎപി നേതാവ് അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിൽ ആം ആദ്മി പാർട്ടി സാന്നിധ്യമുറപ്പിച്ചുവെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
അതേസമയം ഹരിയാണയിൽ ആം ആദ്മി പാർട്ടിയുടെ തന്ത്രങ്ങളൊന്നും തന്നെ ഫലം കണ്ടില്ല. ശക്തമായ പ്രചാരണം നടത്തിയിട്ടും ഹരിയാണയിൽ എഎപി സംപൂജ്യരായ. കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് എ.എ.പി. ഹരിയാണയിൽ ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു.
Content Highlights: AAP surprise Duck In Haryana First Ever Assembly Seat In J&K
Published: 08 Oct 2024, 04:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented